Daaveedin nagarattil

ദാവീദിൻ നഗരത്തിൽ
Year
Language

ദാവീദിൻ നഗരത്തിൽ പശുവിൻ തൊഴുത്തിൽ
നിങ്ങൾക്കു മോക്ഷം തരുന്നതിന്നായ്
രാജാവിൻ രാജാവ് ജന്മമെടുത്തു
അതു കേട്ട് യാത്ര തിരിച്ചാട്ടിടയർ സർവ്വരും

ഹേരോദ് രാജാ നമോ നമ
രാജാധിരാജൻ ജനിച്ചീ നാട്ടിൽ
വിവരങ്ങളറിയിച്ചു ജ്ഞാന ത്രയം
അവരെ നിയോഗിച്ചു രാജാവുടൻ

ആ പൈതലിനെ കണ്ടു മടങ്ങീടുക
ആജ്ഞാപിച്ചു രാജൻ അവർ യാത്രയായ്
ദൈവം മൂന്നു പേരെയും വേറെ വഴികൾ കാണിച്ചു
ദൂതരാകുമാ പണ്ഡിതത്രയം സംശയമെന്യേ യാത്ര തിരിച്ചു
സംശയമെന്യേ യാത്ര തിരിച്ചു

ഔസേപ്പേ ഓ..ഔസേപ്പേ
രണ്ടു വയസ്സിൻ താഴെയായ് ഉള്ള ശിശുക്കളൊക്കെയും
തല കൊയ്തീടാൻ ആജ്ഞയായ് ഹേരോദ് രാജന്റെ ശാസനം (2)

യേശുവെ എടുത്തോളൂ ഈജിപ്റ്റിൽ പോകൂ
വൈകീടരുതൊട്ടും വൈകീടരുതൊട്ടും
ദൈവവാക്കുകൾ കേൾക്കും വരെയും അവിടെ താമസിക്കൂ
അവിടെ താമസിക്കൂ
ദൂതനങ്ങനെ ചൊന്നതു കേട്ട് പുറപ്പെട്ടവർ വേഗം
പുറപ്പെട്ടവർ വേഗം

dāvīdin nagarattil paśuvin dŏḻuttil
niṅṅaḽkku mokṣaṁ tarunnadinnāy
rājāvin rājāv janmamĕḍuttu
adu keṭṭ yātra tiriccāṭṭiḍayar sarvvaruṁ

herot rājā namo nama
rājādhirājan janiccī nāṭṭil
vivaraṅṅaḽaṟiyiccu jñāna trayaṁ
avarĕ niyogiccu rājāvuḍan

ā paidalinĕ kaṇḍu maḍaṅṅīḍuga
ājñābiccu rājan avar yātrayāy
daivaṁ mūnnu perĕyuṁ veṟĕ vaḻigaḽ kāṇiccu
dūdarāgumā paṇḍidatrayaṁ saṁśayamĕnye yātra tiriccu
saṁśayamĕnye yātra tiriccu

auseppe o..auseppe
raṇḍu vayassin dāḻĕyāy uḽḽa śiśukkaḽŏkkĕyuṁ
tala kŏydīḍān ājñayāy herot rājanṟĕ śāsanaṁ (2)

yeśuvĕ ĕḍuttoḽū ījipṭril pogū
vaigīḍarudŏṭṭuṁ vaigīḍarudŏṭṭuṁ
daivavākkugaḽ keḽkkuṁ varĕyuṁ aviḍĕ tāmasikkū
aviḍĕ tāmasikkū
dūdanaṅṅanĕ sŏnnadu keṭṭ puṟappĕṭṭavar vegaṁ
puṟappĕṭṭavar vegaṁ