ഡാലിയാപ്പൂവിന്റെ മന്ദഹാസം
മാലയായ് ചൂടിവന്ന മെയ്‌മാസം
പൂവണിഞ്ഞ ലില്ലികള്‍ പുഞ്ചിരിക്കുമ്പോള്‍
ഗിറ്റാറിന്‍ കമ്പികള്‍ തുടിക്കുമ്പോള്‍
പാടിടുന്നു മാനസം പ്രേമഗാനം
പുതിയൊരു പ്രേമഗാനം
ലലല്ല...ലല്ലല..ഡാര്‍ലിങ്
ആഹ ആഹ ഐ ലവ് യു
ചുണ്ടുകള്‍ വീഞ്ഞുമായ് കാത്തിരിക്കുമ്പോള്‍
വണ്ടുകള്‍ പൂക്കളില്‍ മയങ്ങുമ്പോള്‍
പാറിടുന്നു മാനസം നീലവാനില്‍
പുതിയൊരു നീലവാനില്‍