Title (Indic)കിങ്ങിണികെട്ടി WorkCollege Girl Year1974 LanguageMalayalam Credits Role Artist Music AT Ummer Performer KJ Yesudas Writer Dr Balakrishnan LyricsMalayalamകന്യകളേ കന്യകളേ സുന്ദരചിന്താ കന്യകളേ കിങ്ങിണികെട്ടി കുണുങ്ങിയെത്തിയ സുന്ദരചിന്താ കന്യകളേ ചന്ദ്രമണ്ഡല താഴ്വരയില് പൂത്ത ചന്ദ്രമല്ലിപ്പൂവുകളേ അനുരാഗവല്ലിപ്പൂവുകളേ അനുരാഗദേവിതന് വാസന്ത വനിയില്‍ ഒരുപൊന്‍ കുടം തേന്‍ ചൊരിയൂ എനിക്കായ് ഒരുകുടം തേന്‍ ചൊരിയൂ ചിത്രശലഭച്ചിറകുകള്‍ കൊണ്ടൊരു ചിത്രകുടീരം തീര്‍ത്തു ചൈത്രപൌര്‍ണ്ണമി രാവില്‍ ഞാനൊരു ചിത്രമെഴുതിയിരുന്നു തപ്തവര്ണ്ണമനോഹരചിത്രം നിത്യസത്യമായ് വന്നു എന്നില്‍ നിത്യസത്യമായ് വന്നൂ Englishkanyagaḽe kanyagaḽe sundarasindā kanyagaḽe kiṅṅiṇigĕṭṭi kuṇuṅṅiyĕttiya sundarasindā kanyagaḽe sandramaṇḍala tāḻvarayil pūtta sandramallippūvugaḽe anurāgavallippūvugaḽe anurāgadevidan vāsanda vaniyil ŏrubŏn kuḍaṁ ten sŏriyū ĕnikkāy ŏruguḍaṁ ten sŏriyū sitraśalabhacciṟagugaḽ kŏṇḍŏru sitraguḍīraṁ tīrttu saitrabaൌrṇṇami rāvil ñānŏru sitramĕḻudiyirunnu taptavarṇṇamanoharasitraṁ nityasatyamāy vannu ĕnnil nityasatyamāy vannū