നീലനിശീഥിനീ നിന് മണിമേടയില്‍
നിദ്രാവിഹീനയായ് നിന്നു
നിന് മലര്‍വാടിയില്‍ നീറുമൊരോര്‍മ്മപോല്‍
നിര്‍മ്മലേ ഞാന്‍ കാത്തുനിന്നൂ
നിന്നു നിന്നു ഞാന്‍ കാത്തുനിന്നു
(നീലനിശീഥിനീ..)
ജാലകവാതിലിന് വെള്ളിക്കൊളുത്തുകള്‍
താളത്തില്‍ കാറ്റില്‍ കിലുങ്ങീ (..ജാലകവാതിലിൻ..)
വാതില്‍ തുറക്കുമെന്നോര്‍ത്തു വിടര്‍ന്നിതെന്‍
വാസന്തസ്വപ്നദലങ്ങള്‍..
വാസന്തസ്വപ്നദലങ്ങള്‍
ആ...ആ...ആ...
നീലനിശീഥിനീ നിന് മണിമേടയില്‍
നിദ്രാവിഹീനയായ് നിന്നു..
തേനൂറും ചന്ദ്രിക തേങ്ങുന്ന പൂവിന്റെ
വേദന കാണാതെ മാഞ്ഞൂ (..തേനൂറും ചന്ദ്രിക..)
തേടിത്തളരും മിഴികളുമായ് ഞാന്‍
ദേവിയെ കാണുവാന്‍ നിന്നൂ
ദേവിയെ കാണുവാന്‍ നിന്നൂ
ആ...ആ...ആ...
(നീലനിശീഥിനീ..)