Chilambolikkaatte

ചിലമ്പൊലിക്കാറ്റേ
Year
Language

ചിലമ്പൊലിക്കാറ്റേ ഒന്നു ചുറ്റിയടിച്ചാട്ടേ
മഴത്തുള്ളി തുളിച്ചാട്ടേ ഇടിമിന്നലെറിഞ്ഞാട്ടേ
മകരം മഞ്ഞാടയാൽ പൊതിയും പൂമ്പാറ്റയെ
കനവിൽ കണ്ണാടിയിൽ തെളിയും വാർതിങ്കളേ
മുത്തുമായ് മുത്തംവെയ്ക്കും നക്ഷത്രമല്ലേ ഞാൻ
(ചിലമ്പൊലി..)

ഏപ്രിൽ ലില്ലിപ്പൂവേ നിൻ മെയ്യിൽ ഞാൻ
തൂവൽത്തുമ്പാൽ തൊട്ടാൽ
മേഘച്ചില്ലിൻ ചെണ്ടായ് എൻ മാറത്തെ ചേലത്തുമ്പിൽ തൊട്ടാൽ
പൊന്നേ പൊന്നാരേ വരൂ കെട്ടാം കൊട്ടാരം
എന്നേ നോക്കാതെ ഒന്നും മിണ്ടാതെ
വേനൽക്കയ്യാൽ തൊട്ടാലൊട്ടും വെണ്ണക്കല്ലീ ഞാൻ
(ചിലമ്പൊലി..)

നിന്നെക്കണ്ടപ്പോഴെന്‍ കണ്ണില്‍ മിന്നീ നീല ചെന്തിന്‍ നാണം
മാറില്‍ ചേര്‍ന്നപ്പോഴെന്‍ ശ്വാസക്കാറ്റില്‍
കേട്ടു ടിക് ടിക് താളം
ഹേയ് കിട്ടാ മൊട്ടല്ലേ നിന്നെ പട്ടാല്‍ മൂടുല്ലേ
ചെന്താമര ചുണ്ടില്‍ ചുണ്ടാല്‍ ചായം തേയ്ക്കൂല്ലേ...
കണ്ണേ കണ്ണാരേ.... കണ്ണന്‍ നീയല്ലേ....
ആരോ രാവില്‍ താനേ മൂളും മൂളിപ്പാട്ടല്ലേ...
(ചിലമ്പൊലി..)