കാര്‍ത്തികപ്പൂക്കൂട നിവര്‍ത്തി...രാത്രി
കല്ല്യാണമണ്ഡപമുയര്ത്തീ...
പച്ചക്കരിമ്പൊത്ത പെണ്കിടാവേ എന്റെ
പച്ചിലക്കുടിലിലേക്കെഴുന്നള്ളൂ...
നീ എഴുന്നള്ളൂ....
(കാര്‍ത്തികപ്പൂക്കൂട നിവര്‍ത്തി...)
വാഴക്കുടപ്പനില്‍ സൂചിമുഖക്കിളി സോമയജ്ഞം നടത്തും യാമങ്ങളില്‍
തോരാത്ത ഉന്മാദച്ചാര്ത്തില് ഞാനിന്നു മാറോടുചേര്‍ത്തു നിന്നെ പുണരും...
നിന്റെ മാണിക്യമണിവീണ ഞാനുണര്‍ത്തും....ഞാനുണര്‍ത്തും....
അമര്ത്തിത്തഴുകുമ്പോള് തുടുതുടെ തുടിയ്ക്കും....അണിമുത്തുക്കുടങ്ങളില്‍ കുളിരു പാകും...
അമര്ത്തിത്തഴുകുമ്പോള് തുടുതുടെ തുടിയ്ക്കും അണിമുത്തുക്കുടങ്ങളില്‍ കുളിരു പാകും...
കവിതാത്മകമാമെന്റെ കൈവിരല്തുമ്പു നിന് പൂമേനിയാകെ പടര്‍ന്നു കേറും...
നീ രോമാഞ്ചം കൊണ്ടെല്ലാം മറന്നുപോകും....മറന്നുപോകും....
കാര്‍ത്തികപ്പൂക്കൂട നിവര്‍ത്തി...രാത്രി
കല്ല്യാണമണ്ഡപമുയര്ത്തീ...
പച്ചക്കരിമ്പൊത്ത പെണ്കിടാവേ എന്റെ
പച്ചിലക്കുടിലിലേക്കെഴുന്നള്ളൂ...
നീ എഴുന്നള്ളൂ....
ആ....ആ...ആ..ആ.....