കാണാപ്പൊന്നും തേടി ദൂരെ ദൂരെ പോകുമ്പോൾ
മേലേ താരം ചിന്നി മെല്ലെ മെല്ലെ വന്നപ്പോൾ
ആരും കാണാത്താരം നീളെ വന്നീ മാണിക്യം
ആഴിമാരാ നിന്റേതാണീ ഓമൽ സമ്മാനം
മെയ് മൂടാനെന്തും നീന്താനെത്തും മോഡേൺ പിള്ളേരേ
കണ്ണേറും കൊണ്ടേ റാകിപ്പാറും കൗമാരക്കാരേ
ഈ ബീച്ചിൽ മെയ്യിൽ പായും നാടൻ സായിപ്പന്മാരേ
ഈ ആനന്ദം കൊണ്ടാടാൻ പോരൂ വേഗം മാളോരേ
ഓ തിത്തൈ തിത്തൈ തകതൈ താളം തുള്ളുമ്പോൾ
നീ താന്തോന്നിയായ് മനസ്സേ ചൂളം കുത്തൂല്ലേ (2)
ഈ തീരത്തിനും ചന്തം എൻ സ്വപ്നത്തിനും ചന്തം
ആഘോഷത്തിൽ ചേരുന്നേ ഫെന്നിൻ സുഗന്ധം (2)
പതഞ്ഞു പൊങ്ങുമീ നിറഞ്ഞ വേളയിൽ
മുഷിഞ്ഞൊരിന്നലെ മാഞ്ഞിടുമേ
പൊഴിഞ്ഞു പോയൊരാ ദിനങ്ങളങ്ങനെ
പറന്നു പോകുവാനാകുമെന്നോ
എല്ലാമെല്ലാം ഇനിയും കൈനീട്ടും നേരം
വാ ചുമ്മാ ചുമ്മാ മുഴുകാനില്ലേയുല്ലാസം (2)
(കാണാപ്പൊന്നും തേടി...)
ഈ സന്തോഷത്തിൽ ചിത്തം നൽകുന്നേ ഓരോ മുത്തം
ഈറൻ കാറ്റേ നീയെന്നെ മാറിൽ തൊടുമ്പോൾ (2)
വരുന്ന നാളുകൾ തെളിഞ്ഞു കാണുവാൻ
കൊതിച്ചു പോകുമീ നമ്മളെല്ലാം
വിരിഞ്ഞ പൂവിലായ് കിനിഞ്ഞ തേനിലായ്
തപസ്സു ചെയ്യുമീ ജന്മമെല്ലാം
തിങ്കൾ വന്നാൽ മെഴുകും പഞ്ചാരമണ്ണിൽ
കുഞ്ഞോളം പോൽ ഒഴുകാം കിന്നാരം ചൊല്ലി (2)
(കാണാപ്പൊന്നും തേടി...)