മഞ്ഞു പെയ്യണ മരം കുളിരണ മകരമാസപ്പെണ്ണേ
മലയിറങ്ങി പുഴയില്‍ മുങ്ങി വാ
കുഞ്ഞു നെഞ്ചിലെ കുയിലുറങ്ങണ കുളിരു വില്‍ക്കും കാറ്റേ
കൂവളത്തിനു കണ്ണു പൊത്താന്‍ വാ
കണ്ണന് വന്നെത്തും നേരം കണ്ണില്‍ കടലിന്റെ താളം
ഇരവാം പയ്യിന്റെ പാലോ മധുരപ്പൂന്തേന് നിലാവോ
നിറ നിറയണു പത പതയണു കാത്തിരിക്കും നെഞ്ചില്‍
(മഞ്ഞു........കണ്ണു പൊത്താന്‍ വാ )
കണ്ണെഴുതി പൊട്ടു തൊട്ടാല്‍ കള്ളനെയും കാത്തിരുന്നാല്‍
കാലം കരകവിയും കാളിന്ദി പോലെ ...
കൈനിറയെ വളയണിഞ്ഞാല് കാലില്‍ കൊലുസ്സണിഞ്ഞാല്
കാതില്‍ സരിഗമയൊരു പാല്‍പുഴ പോലെ ..
പുലരിമഞ്ഞില്‍ സുര്യകാന്തികള്‍ കൈമാറ്റു തന്ന
പുടവചുറ്റി ഉടല് പൊതിയുമ്പോള്‍
കണിവിളക്കിന്‍ തങ്കനാളമായ് നിന് മുന്നില്‍ ഇന്നു
പുരനിറഞ്ഞു വന്നു നില്ക്കുമ്പോള്
മറുപടി നീ ചോല്ലാതെന്തേ മണി മുകിലെ പെയ്യാതെന്തേ
മിണ്ടാപെണ്ണിനെ കണ്ടാല്കൊള്ളൂലേ
(മഞ്ഞു ........കണ്ണു പൊത്താന്‍ വാ)
പൊന്നെടുത്തു മെയ് ചമച്ച് പൂവെടുത്തു മിഴി വരച്ച്
പുണ്യം കൌമാരത്തിനു സിന്ദൂരം തന്നൂ
നീലമുകില്‍ മുടി അണിഞ്ഞു ബാലസുര്യ കുറി തെളിഞ്ഞു
തോഴീ നിന്നെ കാണാന്‍ പൂക്കാലം വന്നൂ
അണിയണിയായ് അരയന്നക്കൂട്ടം ഈ കാല്ച്ചുവട്ടില്
നട പഠിക്കാന്‍ കാത്തു നില്ക്കുമ്പോള്
നിര നിരയായ് പൈയ്യുകള്‍ എല്ലാം ആ കാമുകന്റെ
കുഴല്‍വിളി കാതോര്‍ത്തു നില്ക്കുമ്പോള്
ഇനിയുമവന് വൈകാന്‍ എന്തേ ഇതള്‍ മിഴിയും വാടാന്‍ എന്തേ
ഇല്ലത്തമ്മേ പൊല്ലാപ്പാവല്ലേ
(മഞ്ഞു ........കാത്തിരിക്കും നെഞ്ചില്‍)