Bhrast bhrast

ഭ്രഷ്ട് ഭ്രഷ്ട്
Work
Year
Language

ഭ്രഷ്ട്‌ ഭ്രഷ്ട്‌....
ഭ്രാന്തൻമനുഷ്യന്റെ ഭ്രമണപഥത്തിലെ നിരർത്ഥജൽപനമോ
ക്രാന്തദർശിയാം ഋഷിപുംഗവന്റെ സമര്‍ത്ഥകൽപനയോ
സത്യമോ മിഥ്യയോ മതവികാരമത്സ്യമോ
ഭ്രഷ്ട്‌ ഭ്രഷ്ട്‌....

മക്കയിൽ ഭ്രഷ്ടനായ്‌ മദീനയിൽ ചെന്ന നാൾ
കോടികൾ ആരാധന തുടങ്ങി
ഒരു നവതാരമുദിച്ചുപൊങ്ങി ഉദിച്ചുപൊങ്ങി
ഭ്രഷ്ട്‌ ഭ്രഷ്ട്‌....

സോക്രട്ടീസിനു വധശിക്ഷ യേശുദേവനു മരക്കുരിശ്
സീതാദേവിക്കു വനാന്തരം മഹാബലിക്കു പാതാളം
കലിയുഗമനുഷ്യാ, നീ പകവീട്ടും തുടരുന്നു
വിഗ്രഹങ്ങൾ ഉടയുന്നു സത്യങ്ങൾ മറയുന്നു
സത്യങ്ങൾ മറയുന്നു സത്യങ്ങൾ മറയുന്നു....

bhraṣṭ‌ bhraṣṭ‌....
bhrāndanmanuṣyanṟĕ bhramaṇabathattilĕ nirartthajalbanamo
krāndadarśiyāṁ ṛṣibuṁgavanṟĕ samartthagalbanayo
satyamo mithyayo madavigāramatsyamo
bhraṣṭ‌ bhraṣṭ‌....

makkayil bhraṣṭanāy‌ madīnayil sĕnna nāḽ
koḍigaḽ ārādhana tuḍaṅṅi
ŏru navadāramudiccubŏṅṅi udiccubŏṅṅi
bhraṣṭ‌ bhraṣṭ‌....

sokraṭṭīsinu vadhaśikṣa yeśudevanu marakkuriś
sīdādevikku vanāndaraṁ mahābalikku pādāḽaṁ
kaliyugamanuṣyā, nī pagavīṭṭuṁ tuḍarunnu
vigrahaṅṅaḽ uḍayunnu satyaṅṅaḽ maṟayunnu
satyaṅṅaḽ maṟayunnu satyaṅṅaḽ maṟayunnu....