Bhoomi nammude petramma

ഭൂമി നമ്മുടെ പെറ്റമ്മ
Year
Language

ഭൂമി നമ്മുടെ പെറ്റമ്മ വാനമല്ലോ വളര്‍ത്തമ്മ
വര്‍ണ്ണം വിതറുമീ അമ്മമാരുള്ളപ്പോള്‍ നമ്മളനാഥരാണോ
(ഭൂമി നമ്മുടെ.....)
ഭൂമി നമ്മുടെ പെറ്റമ്മ....

പൂചൂടും ചെടിയും പുഴുവും പുല്‍ക്കൊടിയും
പറവയും മൃഗവും കൂടെപ്പിറപ്പുകള്‍
(പൂചൂടും ചെടിയും....)
ഇണങ്ങിയും പിണങ്ങിയും ചിരിച്ചും കരഞ്ഞും
ഇവരൊത്തുകൂടുന്നീ അമ്മതന്‍ മടിയില്‍
(ഇണങ്ങിയും.....)
ഉമ്മവെച്ചുറക്കുമീ അമ്മമാരുള്ളപ്പോള്‍
നമ്മളനാഥരാണോ
(ഉമ്മവെച്ചുറക്കുമീ.....)

ഭൂമി നമ്മുടെ പെറ്റമ്മ വാനമല്ലോ വളര്‍ത്തമ്മ
വര്‍ണ്ണം വിതറുമീ അമ്മമാരുള്ളപ്പോള്‍ നമ്മളനാഥരാണോ
ഭൂമി നമ്മുടെ പെറ്റമ്മ....

പൂവിനെ നോക്കി ചിരിക്കാന്‍ പഠിക്കാം
നാവിലെ നന്മകള്‍ വാക്കുകളാക്കാം
(പൂവിനെ.....)
മനസ്സിലെന്നും സത്യഗാനം നിറയ്ക്കാം
മാതാവിന്‍ ത്യാഗത്തെ അനുദിനം വാഴ്ത്താം
(മനസ്സിലെന്നും.....)
എല്ലാമറിയുന്ന ദൈവമുള്ളപ്പോള്‍
നമ്മളനാഥരാണോ

ഭൂമി നമ്മുടെ പെറ്റമ്മ....

bhūmi nammuḍĕ pĕṭramma vānamallo vaḽarttamma
varṇṇaṁ vidaṟumī ammamāruḽḽappoḽ nammaḽanātharāṇo
(bhūmi nammuḍĕ.....)
bhūmi nammuḍĕ pĕṭramma....

pūsūḍuṁ sĕḍiyuṁ puḻuvuṁ pulkkŏḍiyuṁ
paṟavayuṁ mṛgavuṁ kūḍĕppiṟappugaḽ
(pūsūḍuṁ sĕḍiyuṁ....)
iṇaṅṅiyuṁ piṇaṅṅiyuṁ siriccuṁ karaññuṁ
ivarŏttugūḍunnī ammadan maḍiyil
(iṇaṅṅiyuṁ.....)
ummavĕccuṟakkumī ammamāruḽḽappoḽ
nammaḽanātharāṇo
(ummavĕccuṟakkumī.....)

bhūmi nammuḍĕ pĕṭramma vānamallo vaḽarttamma
varṇṇaṁ vidaṟumī ammamāruḽḽappoḽ nammaḽanātharāṇo
bhūmi nammuḍĕ pĕṭramma....

pūvinĕ nokki sirikkān paṭhikkāṁ
nāvilĕ nanmagaḽ vākkugaḽākkāṁ
(pūvinĕ.....)
manassilĕnnuṁ satyagānaṁ niṟaykkāṁ
mādāvin dyāgattĕ anudinaṁ vāḻttāṁ
(manassilĕnnuṁ.....)
ĕllāmaṟiyunna daivamuḽḽappoḽ
nammaḽanātharāṇo

bhūmi nammuḍĕ pĕṭramma....