Bhavabhaya vinaasini

ഭവഭയ വിനാശിനി
Work
Year
Language

ഭവഭയവിനാശിനി ഭദ്രകാളി - സര്‍വ്വ
ജഗദുടയകാരിണി ദേവീ - ദേവീ - ദേവീ
ഘോരരിപുദൈത്യവരദാരികനെ നേരിടാന്‍
പോയിനു കരവാളുമേന്തി

തിരുമുടിച്ചുരുളുകള്‍ ജടമുടികളായി
കടമിഴികള്‍ ഭാവാഗ്നി നിലയങ്ങളായി
അണ്ഡചരാചരമണ്ഡലരക്ഷയ്ക്കു
ചണ്ഡികസംക്രാമരംഗത്തിലെത്തി
പണ്ഡിയാം ചാമുണ്ഡി നക്തഞ്ചരന്‍നേര്‍ക്കു
ചണ്ഡാനിലന്‍ പൊലണഞ്ഞു

ധര്‍മ്മവിവേചനമില്ലാതെ രാക്ഷസ
മര്‍മ്മങ്ങള്‍ കുത്തിപ്പിളര്‍ന്നു

ജയ ജയ കാളി ദേവീ ഭഗവതി
ജയ ജയ ജഗദംബേ - വരദേ
ജയ ജയ ജഗദംബേ

bhavabhayavināśini bhadragāḽi - sarvva
jagaduḍayagāriṇi devī - devī - devī
ghoraribudaityavaradāriganĕ neriḍān
poyinu karavāḽumendi

tirumuḍiccuruḽugaḽ jaḍamuḍigaḽāyi
kaḍamiḻigaḽ bhāvāgni nilayaṅṅaḽāyi
aṇḍasarāsaramaṇḍalarakṣaykku
saṇḍigasaṁkrāmaraṁgattilĕtti
paṇḍiyāṁ sāmuṇḍi naktañjarannerkku
saṇḍānilan pŏlaṇaññu

dharmmavivesanamillādĕ rākṣasa
marmmaṅṅaḽ kuttippiḽarnnu

jaya jaya kāḽi devī bhagavadi
jaya jaya jagadaṁbe - varade
jaya jaya jagadaṁbe