ഭഗവാന്‍ പറത്താന്‍ കെട്ടിയ പട്ടം ഭൂമിയില്‍ ഞാനായലയുന്നു
ഞാന്‍ പറത്താന്‍ കെട്ടിയ പട്ടം വാനിലുയര്‍ന്നു പറക്കുന്നു
ഹേ....ഹേ.......
ഭഗവാന്‍ പറത്താന്‍ കെട്ടിയ പട്ടം ഭൂമിയില്‍ ഞാനായലയുന്നു
ഞാന്‍ പറത്താന്‍ കെട്ടിയ പട്ടം വാനിലുയര്‍ന്നു പറക്കുന്നു
ജയിച്ചതു ഞാനോ ഭഗവാനോ?
കളിക്കുട്ടി ഞാനോ ഭഗവാനോ?
കണ്ണനായ് വന്നു നീ വെണ്ണ കട്ടു പിന്നെ
പെണ്ണുങ്ങള്‍ തന്‍ പട്ടു ചേല കട്ടു
ഇത്തിരി കള്ളം പറയുന്നു ഞാനും
ഇതിലെന്തു പാപം മണിവര്‍ണാ?
കാളിന്ദിയല്ലിതു ഭഗവാനേ
നീളാനദിയിതു ഭഗവനേ
(ഭഗവാന്‍ പറത്താന്‍ ...)
കലിയായ് വന്നു നീ പ്രളയമേകും ആ
പ്രളയത്തില്‍ ഭൂമി കുളിച്ചു കേറും
ഗീതചൊല്ലാന്‍ മുന്നില്‍ വിജയനില്ലല്ലോ
ഗാനവിലോലാ മണിവര്‍ണ്ണാ
(ഭഗവാന്‍ പറത്താന്‍ ...)