കളഭച്ചുമരുവെച്ചമേട ഇളം പൂങ്കല്യാണമാല
ഏഹേഹേ ആഹാഹാ മ്.. ലാലാലാ
കളഭച്ചുമരുവെച്ചമേട ഇളം പൂങ്കല്യാണമാല
ഇന്നാര്‍ക്ക് ഇന്നാരെന്ന് എഴുതിവെച്ചല്ലോ
ദൈവം കല്ലില്‍
ഞാനൊരു വികടകവി
ഇന്ന് ഞാനൊരു കഥചൊല്ലുവേന്
ഷോളയാര്‍ പെരും കാട്
അതില്‍ ഉയര്‍ന്നൊരു ആലുമരം
ആലുമരത്തില് ആ അത്ഭുതവനത്തില്
ആണ്കിളിരണ്ടുണ്ട് പെണ്കിളിരണ്ടുണ്ട്
അതിലൊരുപെണ്കിളി അതിനടുത്താണ്കിളി
ഇരുവര്‍ക്കും പ്രണയമുണ്ട്
കളഭച്ചുവരുവെച്ചമേട.....
കൊട്ടും മുഴക്കങ്ങള്‍ കല്യാണമേളങ്ങള്‍
തുള്ളാട്ടം കേട്ടിതമ്മാ
ആശാവിമാനത്തില് ആഹ്ലാദവേഗത്തില്
ആദിനം വന്നിതമ്മാ
തേന്മൊഴിപ്പൈങ്കിളിക്കേഴിലം പാലകള്‍
പൂകൊണ്ടു പോണിതമ്മാ
ശൃംഗാരക്കാലോടെ സംഗീതച്ചെല്ലങ്ങള്
കൈകൊട്ടിപ്പാടണമ്മാ
കളഭച്ചുമരുവെച്ചമേട
കണ്ണൊലപ്പശുവന്ന് കല്യാണം കണ്‍പാര്‍ത്ത്
വാഴ്കെന്നു ചൊല്ലണമ്മാ
കോണ്‍വെന്റ് പിള്ളേരെ പോല്വന്നുമുയലുകള്
ആംഗലം പാടണമ്മാ
പൊന്മന്ത്രവേദങ്ങള് കൊണ്ടാടും മാനുകള്‍
മാംഗല്യമോതണമ്മാ
മല്ലാക്ഷിക്കുന്നിലെ മണിമഞ്ചലാനകള്
കല്യാണിപാടണമ്മാ
കളഭച്ചുവരുവെച്ചമേട
ഒരുകിളിക്കയ്യോട് ഒരുകിളികൈചേര്ത്ത്
കുളിര്കോരി കുതിരണമ്മാ
ഉല്ലാസപ്പീലികളാല് ഉടുമുണ്ടുഞൊറിയുവാന്
ഒരുകിളികൊതിക്കണമ്മാ
അമ്മാനിയാണ്കിളി ഉന്മാദക്കനവില് നിന്ന-
പ്പോളുണര്ന്നിതമ്മാ
അതെപ്പോളും കിളിയല്ല കിണറ്റുതവളയെ-
ന്നിപ്പോള്‍ മൊഴിയണമ്മാ