വര്‍ഷമേഘമേ തുലാവര്ഷമേഘമേ
ഈ അസ്തമനം മാറില്‍ ചാര്ത്തിയൊരിന്ദ്ര ധനുസ്സെവിടേ?
വര്‍ഷമേഘമേ തുലാവര്ഷമേഘമേ
കാറ്റിന് ചിറകില്‍ കടലിന്നുള്ളിലെ
കണ്ണുനീരാവിയായുയരുമ്പോള്‍
നീ കണ്ണുനീരാവിയായുയരുമ്പോള്‍
പീലികള്‍ നീര്‍ത്തുന്ന വാര്‍മഴവില്ലിനെ
പ്രേമമെന്നു വിളിക്കും ഞാന്‍ എന്റെ
പ്രേമമെന്നു വിളിക്കും ഞാന്‍
(വര്‍ഷമേഘമേ...)
മാനം മുകളില്‍ രാവിന് മടിയില്‍
ആകാശഗംഗയായ് പൊഴിയുമ്പോള്‍
നീ ആകാശഗംഗയായ് പൊഴിയുമ്പോൾ
ദാഹിച്ചുപറക്കുന്ന വേഴാമ്പല്പ്പക്ഷിയെ
മോഹമെന്നു വിളിക്കും ഞാന്‍ എന്റെ
മോഹമെന്നു വിളിക്കും ഞാന്‍
(വര്‍ഷമേഘമേ..)
Added by devi pillai on December 17, 2008,corrected by jayasree