അസ്തമയം....അസ്തമയം....അസ്തമയം.....
അപരാജിതര്‍തന്നാലിംഗനം...
അജയ്യസന്ധ്യതന്‍ ആവാഹനം....അപാരതേ നിന്‍ വിസ്മയസുസ്മിതം
അസ്തമയം....അസ്തമയം....അസ്തമയം.....
എഴുനിറങ്ങളും ചാലിച്ചുചേര്‍ത്തോരാരാമമോ...ആ....
എല്ലാ സ്വരങ്ങളും മൌനത്തിലലിയും ഏകാന്തതയോ...ആ....
എഴുനിറങ്ങളും ചാലിച്ചുചേര്‍ത്തോരാരാമമോ...
എല്ലാ സ്വരങ്ങളും മൌനത്തിലലിയും ഏകാന്തതയോ...ആ....
ജനനത്തിന്‍ ചൈതന്യമോ.....മരണത്തിന്‍ സൌന്ദര്യമോ....
അസ്തമയം....അസ്തമയം....അസ്തമയം.....
നാലുവര്‍ണ്ണങ്ങളും....ആ.... ഒന്നെന്നു ചൊല്ലും അദ്വൈതമോ...ആ.....
നാനാരശ്മികള്‍ ഒരുമിച്ചു തൂവും രാഗാഞ്ജലിയോ....
പ്രതീചിതന്‍ പ്രാഭവമോ....പ്രപഞ്ചത്തിന്‍ തുടര്‍കാവ്യമോ...തുടര്‍കാവ്യമോ...
അസ്തമയം....അസ്തമയം....അസ്തമയം.....
അരുണോദയത്തിന്‍ നാന്ദിഗാനം....
വീണ്ടും ജനിക്കാന്‍...നാളെ കിഴക്കുദിക്കാന്‍.......
ഇന്നു പടിഞ്ഞാറസ്തമയം....