Title (Indic)ഇന്ദുകമലം ചൂടി WorkAshtamangalyam Year1977 LanguageMalayalam Credits Role Artist Music MK Arjunan Performer KP Brahmanandan Writer Kanam EJ LyricsMalayalamഇന്ദുകമലം ചൂടി സിന്ധുഭൈരവി പാടി പ്രാണസഖീ നീയൊരുക്കിയ പ്രേമഹാരം വാടീ പ്രേമഹാരം വാടീ നീലരാവില്‍ നീരദവാനിലെ ശാരദചന്ദ്രിക പോലെ ആര്‍ദ്രയായി വന്നുനീ യാത്രചോദിച്ച നേരം കാര്ത്തികത്താരകം പൊലിഞ്ഞുപോയി പൊലിഞ്ഞുപോയി വാടിത്തളര്ന്നൊരെന് മാറിലൊതുങ്ങിനീ മാടപ്പിറാവിനെപ്പോലെ ആദ്യമായ് അന്നുന്നീ അന്ത്യചുംബനം നല്കവേ രാക്കിളികള്‍ കൂടിക്കരഞ്ഞുപോയി കരഞ്ഞുപോയി Englishindugamalaṁ sūḍi sindhubhairavi pāḍi prāṇasakhī nīyŏrukkiya premahāraṁ vāḍī premahāraṁ vāḍī nīlarāvil nīradavānilĕ śāradasandriga polĕ ārdrayāyi vannunī yātrasodicca neraṁ kārttigattāragaṁ pŏliññuboyi pŏliññuboyi vāḍittaḽarnnŏrĕn māṟilŏduṅṅinī māḍappiṟāvinĕppolĕ ādyamāy annunnī andyasuṁbanaṁ nalgave rākkiḽigaḽ kūḍikkaraññuboyi karaññuboyi