ഓം... ഓം...
ശാന്തിമന്ത്രം തെളിയും ഉപനയനംപോലെ
എന്തിനെന്നെ ഗായത്രിയായ് വന്നുണര്‍ത്തി
ജീവസോപാനം തൊട്ടുണര്‍ത്തി - പ്രഭാതമേ
പരദൈവം മരുവുന്ന കാവില്‍
നിറദീപമിടറുന്ന നേരം
കാലങ്ങള്തന് ഹോമകുണ്ഡങ്ങളില്‍
നിമിഷം ചമതയായെരിയുന്ന നേരം
എന്തിനെന്നെ ഗായത്രിയായ് വന്നുണര്‍ത്തി
ജീവസോപാനം തൊട്ടുണര്‍ത്തി...
(ശാന്തിമന്ത്രം)
നവധാന്യ നിറനാഴിയേന്തും
ദൂരവിദൂരതയിങ്കല്
ശാപങ്ങളില്‍ കര്‍മ്മബന്ധങ്ങളില്‍
മോഹം പടുതിരിയെരിയുന്ന നാളില്‍
എന്തിനെന്നെ ഗായത്രിയായ് വന്നുണര്‍ത്തി
ജീവസോപാനം തൊട്ടുണര്‍ത്തി - പ്രദോഷമേ