Ariyaade orunaal padippura vaadilil

അറിയാതെ ഒരുനാള്‍ പടിപ്പുര വാതിലില്‍
Work
Year
Language

അറിയാതെ ഒരുനാള്‍ പടിപ്പുരവാതിലില്‍
മുട്ടിവിളിച്ച പ്രലോഭനമേ
നിറയും തമസ്സിന്‍ നിലവറയ്ക്കുള്ളില്‍
നിറദീപമായ് തെളിയും നിയോഗമേ

രാശിചക്രങ്ങളില്‍ ഒതുങ്ങാത്തൊരീ
രാഗാര്‍ദ്രമാം മോഹങ്ങള്‍
മൂടുപടം മാറ്റി മണിമേഘങ്ങള്‍
നിറമാല ചാര്‍ത്തീ
ചിരകാല കാമിതം സഫലമായി
ഇവളും സുമംഗലിയായി
[അറിയാതെ]

ചേതോ വികാരങ്ങള്‍ ഇളം കാറ്റിലിളകി
ഓരോ നിമിഷവും തരളിതമായി
മധുവിധുവിന്‍ മധുരം തീരും മുന്‍പേ
കല്‍പ്പടവില്‍ വീണുടഞ്ഞ
മ‌ണ്‍‌പാത്രമായിവളപസ്വരമാ‍യ്
[അറിയാതെ]

aṟiyādĕ ŏrunāḽ paḍippuravādilil
muṭṭiviḽicca pralobhaname
niṟayuṁ tamassin nilavaṟaykkuḽḽil
niṟadībamāy tĕḽiyuṁ niyogame

rāśisakraṅṅaḽil ŏduṅṅāttŏrī
rāgārdramāṁ mohaṅṅaḽ
mūḍubaḍaṁ māṭri maṇimeghaṅṅaḽ
niṟamāla sārttī
siragāla kāmidaṁ saphalamāyi
ivaḽuṁ sumaṁgaliyāyi
[aṟiyādĕ]

sedo vigāraṅṅaḽ iḽaṁ kāṭriliḽagi
oro nimiṣavuṁ taraḽidamāyi
madhuvidhuvin madhuraṁ tīruṁ munpe
kalppaḍavil vīṇuḍañña
ma‌ṇ‌pātramāyivaḽabasvaramāy
[aṟiyādĕ]