അറിഞ്ഞൂ സഖീ അറിഞ്ഞു
അറിയാത്ത ഭാവത്തില്‍
നിന്‍ കണ്‍മുനകളില്‍
മറച്ചുവച്ച രഹസ്യം
മധുരമധുരമൊരു പ്രേമരഹസ്യം
(അറിഞ്ഞൂ...)
പുളകങ്ങള്‍ പൂത്തുവിരിഞ്ഞു
മെയ്യാസകലം... മെയ്യാസകലം...
മദനപ്പൂ പൊട്ടിവിരിഞ്ഞു
മേലാസകലം... മേലാസകലം...
മലരമ്പന്‍ തൊടുത്തുവിട്ട
പുഷ്പബാണം... പുഷ്പബാണം
മദിരാക്ഷീ നിന്‍ നെഞ്ചിലേറ്റത്
ഞങ്ങളറിഞ്ഞു... ഞങ്ങളറിഞ്ഞു...
(അറിഞ്ഞൂ...)
കുങ്കുമപ്പൂത്താലി ചാര്‍ത്തിയ
മധുരപ്പതിനേഴില്‍... [2]
കാമദേവന്‍ കരിമഷിയെഴുതി
നിന്‍ മിഴിയിണയില്‍... [2]
സുഹാസിനി നീ നടന്നു
നീങ്ങുമ്പോള്‍... നീങ്ങുമ്പോള്‍...
നിന്‍ മനസ്സിലുള്ളൊരു വിശ്വാമിത്രനെ
ഞങ്ങളറിഞ്ഞു... ഞങ്ങളറിഞ്ഞു...
(അറിഞ്ഞൂ...)