Arinyanyau naam tammil

അറിഞ്ഞു നാം തമ്മിൽ
Work
Year
Language

ഝിക്കാം ഝിക്കാം ഝിക്കാം തനനന
ഝിക്കാം ഝിക്കാം ഝിക്കാം തനനന ഹോയ്

അറിഞ്ഞു നാം തമ്മില്‍ത്തമ്മില്‍
അടുത്തുനാം പിന്നെപ്പിന്നെ
പൂവിനും കാവിനും തെയ്യത്തരികിടതോം
ചിരിച്ചുനീ മുന്നില്‍ വന്നു തുടിച്ചുഞാനുള്ളിന്നുള്ളില്‍
മണ്ണിനും വിണ്ണിനും തെയ്യത്തരികിടതോം

താനിന്ന താനിന്ന താനിന്ന തകതകതാ......
തംതന തംതന തംതന....

തെന്നിത്തെന്നിത്തേന്‍ കാറ്റോടുന്നു
കാറ്റിന്നീണത്തില്‍ ഞാന്‍ പാടുന്നൂ
അഴകുകള്‍ തിരഞ്ഞു വഴികളില്‍ വിരിഞ്ഞു
അതിരുകള്‍ കടന്നു വന്നൂ ഞാന്‍
മിഴികളിലുണര്‍ന്നു മൊഴികളില്‍ നിറഞ്ഞു
കനവുകള്‍ പകുത്തു തന്നൂ ഞാന്‍

മഞ്ഞിന്‍ മുറ്റത്തില്‍ മലരാടുന്നൂ
മലരിന്‍ നൃത്തത്തില്‍ ഞാനാടുന്നൂ
ഉടലുകള്‍ പെരുത്തു കവിളുകള്‍ തുടുത്തു
നിനവുകളടുത്തു കണ്ടു നാം
കുളിരുകള്‍ നിറച്ചു വിരലുകള്‍ വിറച്ചു
കരളുകള്‍ പകുത്തു നിന്നൂ നാം

jhikkāṁ jhikkāṁ jhikkāṁ tananana
jhikkāṁ jhikkāṁ jhikkāṁ tananana hoy

aṟiññu nāṁ tammilttammil
aḍuttunāṁ pinnĕppinnĕ
pūvinuṁ kāvinuṁ tĕyyattarigiḍadoṁ
siriccunī munnil vannu tuḍiccuñānuḽḽinnuḽḽil
maṇṇinuṁ viṇṇinuṁ tĕyyattarigiḍadoṁ

tāninna tāninna tāninna tagadagadā......
taṁtana taṁtana taṁtana....

tĕnnittĕnnitten kāṭroḍunnu
kāṭrinnīṇattil ñān pāḍunnū
aḻagugaḽ tiraññu vaḻigaḽil viriññu
adirugaḽ kaḍannu vannū ñān
miḻigaḽiluṇarnnu mŏḻigaḽil niṟaññu
kanavugaḽ paguttu tannū ñān

maññin muṭrattil malarāḍunnū
malarin nṛttattil ñānāḍunnū
uḍalugaḽ pĕruttu kaviḽugaḽ tuḍuttu
ninavugaḽaḍuttu kaṇḍu nāṁ
kuḽirugaḽ niṟaccu viralugaḽ viṟaccu
karaḽugaḽ paguttu ninnū nāṁ