അ...
അറബിക്കഥയിലെ രാജകുമാരി
അനുരാഗ സാമ്രാജ്യ റാണി
വിവാഹരജനിയില്‍ എന്റെ വീട്ടില്‍
വിരുന്നു പാര്‍ക്കാന്‍ നീ വരുമോ
അ...
(അറബിക്കഥയിലെ)
അ...
മാനസ സരസ്സിലെ മലരുകളാല്‍
മാറത്തു പൂമാല ചാര്‍ത്തി ഞാന്‍
(മാനസ)
എന്റെ ചിന്തയ്ക്കു ചിലങ്ക നല്‍കി (2)
ഏകാന്ത രാജകുമാരി
(അറബിക്കഥയിലെ)
ആയിരം സ്വപ്നങ്ങള്‍ നിന്റെ മുന്നില്‍
അല്ലിപ്പൂ താലവുമായ് അണി നിരന്നു
(ആയിരം)
ആശാ സദനത്തില്‍ വിളക്കു വെച്ചു നീ (2)
അജ്ഞാത രാജകുമാരി (2)
(അറബിക്കഥയിലെ)