Title (Indic)കവിളത്തെ കണ്ണീര്‍കണ്ടു WorkAnveshichu Kandethiyilla Year1967 LanguageMalayalam Credits Role Artist Music MS Baburaj Performer S Janaki Writer P Bhaskaran LyricsMalayalamകവിളത്തെ കണ്ണീർ കണ്ടു മണിമുത്താണെന്നു കരുതി വില പേശാനോടിവന്ന വഴിയാത്രക്കാരാ വഴിയാത്രക്കാരാ കദനത്തിന്‍ തേങ്ങല്‍ കേട്ടു പുതുരാഗമെന്നു കരുതി ശ്രുതി ചേര്‍ക്കാനോടിയെത്തിയ വഴിയാത്രക്കാരാ വഴിയാത്രക്കാരാ എന്നുടെ കഥകൾ കേൾക്കുമ്പോൾ നിൻ കണ്ണുകൾ നനയുകയാണോ നിന്നുടെ സുന്ദര രാജധാനിയിൽ എന്നെ വിളിക്കുകയാണോ നീ എന്നെ വിളിക്കുകയാണോ (കവിളത്തെ) ഇനിയൊരു മധുരസ്വപ്നം തന്നുടെ പനിനീർക്കടലിൽ മുങ്ങാം കൽപ്പന തന്നുടെ ചിപ്പിയിൽ നിന്നൊരു രത്നവുമായി പൊങ്ങാം ഞാൻ രത്നവുമായി പൊങ്ങാം (കവിളത്തെ) Englishkaviḽattĕ kaṇṇīr kaṇḍu maṇimuttāṇĕnnu karudi vila peśānoḍivanna vaḻiyātrakkārā vaḻiyātrakkārā kadanattin deṅṅal keṭṭu pudurāgamĕnnu karudi śrudi serkkānoḍiyĕttiya vaḻiyātrakkārā vaḻiyātrakkārā ĕnnuḍĕ kathagaḽ keḽkkumboḽ nin kaṇṇugaḽ nanayugayāṇo ninnuḍĕ sundara rājadhāniyil ĕnnĕ viḽikkugayāṇo nī ĕnnĕ viḽikkugayāṇo (kaviḽattĕ) iniyŏru madhurasvapnaṁ tannuḍĕ paninīrkkaḍalil muṅṅāṁ kalppana tannuḍĕ sippiyil ninnŏru ratnavumāyi pŏṅṅāṁ ñān ratnavumāyi pŏṅṅāṁ (kaviḽattĕ)