Annu kandaneram

അന്നു കണ്ടനേരം
Work
Year
Language

അന്നുകണ്ട നേരം നീ അല്ലിയാമ്പൽ മുകുളം
ഇന്നു കാണും നേരം നീ അല്ലിത്താമര പരുവം
നീ അല്ലിത്താമര പരുവം

ആറ്റുവഞ്ചിക്കടവിൽ പൂമ്പാറ്റയെപ്പോൽ പാറി
എന്റെ കണ്മുന കണ്ടു എൻ വിണ്ണഴകേ നിന്നെ
വിണ്ണഴകേ നിന്നെ
(അന്നുകണ്ട നേരം.....)

കന്നിവയൽക്കരയിൽ മലർ കൈത പൂത്തപോലെ
മകരവാസരത്തില്‍ മാരിവില്ലുപോലെ
മാരിവില്ലുപോലെ....
(അന്നുകണ്ട നേരം....)

മല്ലികപ്പൂബാണൻതൻ മായാജാലംപോലെ
വെണ്ണിലാവുപോലെ നീ വന്നിതെന്റെ മുന്നിൽ
വന്നിതെന്റെ മുന്നിൽ
(അന്നുകണ്ട നേരം....)

annugaṇḍa neraṁ nī alliyāmbal muguḽaṁ
innu kāṇuṁ neraṁ nī allittāmara paruvaṁ
nī allittāmara paruvaṁ

āṭruvañjikkaḍavil pūmbāṭrayĕppol pāṟi
ĕnṟĕ kaṇmuna kaṇḍu ĕn viṇṇaḻage ninnĕ
viṇṇaḻage ninnĕ
(annugaṇḍa neraṁ.....)

kannivayalkkarayil malar kaida pūttabolĕ
magaravāsarattil mārivillubolĕ
mārivillubolĕ....
(annugaṇḍa neraṁ....)

malligappūbāṇandan māyājālaṁpolĕ
vĕṇṇilāvubolĕ nī vannidĕnṟĕ munnil
vannidĕnṟĕ munnil
(annugaṇḍa neraṁ....)