പള്ളിമഞ്ചലേറി വന്ന പൗര്‍ണ്ണമാസി (2)
ഈ പത്മതീര്ത്ഥക്കരയിലിത്തിരി വിശ്രമിക്കൂ
എന്റെ മോഹച്ചില്ലകളില് പറന്നിറങ്ങൂ
എന്നിലെ എന്നില്‍ ഇനി പടര്ന്നിറങ്ങൂ
പള്ളിമഞ്ചലേറി വന്ന പൗര്‍ണ്ണമാസി
തളിര്‍ത്തും കിളിര്ത്തും തുടങ്ങും നെഞ്ചങ്ങളില്
എനിക്കും നിനക്കും മുളയ്ക്കും നാണം (തളിര്‍ത്തും..)
ഒരു സ്വപ്നകേളി നളിനത്തിലൊന്നായ്
ഉണരും ഉണരും അലിയാം
(പള്ളിമഞ്ചലേറി..)
തരിച്ചും തുടിച്ചും ജ്വലിക്കും ഉള്ളങ്ങളില്‍
നിറഞ്ഞും പതഞ്ഞും തുളുമ്പും രാഗം (തരിച്ചും..)
ചിറകുള്ള രാവിന് പുളിനത്തിലൊന്നായ്
തഴുകാം ഒഴുകാം അലിയാം
(പള്ളിമഞ്ചലേറി..)