ചെമ്പന്‍ കാളേ കൊമ്പന് കാളേ
രണ്ടാളും വെട്ടം കണ്ടാല്‍ ഒന്നിച്ചാണേ
അണ്ണനാണേ തമ്പിയാണേ
ഉള്ളാലേ രണ്ടും രണ്ടു തീരത്താണേ
മേലേ മാനത്തെ പൊന്നും വണ്ടി തെളിക്കും
നേരുള്ള വണ്ടിക്കാരാ
നേരെ കാണുമ്പോള്‍ കൊമ്പും കൊമ്പും കൊരുക്കും
മല്ലരെ തളക്കാമോ
നേരം ചെന്നേടം രണ്ടീണങ്ങളില് പിണങ്ങി നിന്നാല്‍
എല്ലാരും സുല്ലാണേ ഈ കുറുമ്പിനെ പിടിച്ചു കെട്ടാന്‍
ഒരുമയെന്നൊരു പദമില്ലാതെ
ഇതുടയവനെഴുതിയ കഥയാണേ
തനിച്ചെങ്ങും ജയിക്കണമതിനാണേ
ഇരുവരും ഇടം വലം വിളയാട്ടം
സ്നേഹത്തിന് നാദമായ് നെഞ്ചോരം ചേരുമോ
ചെഞ്ചില്ലം ചിലു ചില്ലം ചിരിക്കുന്ന കുടമണികള്‍
( ചെമ്പന്‍...)
ഒരുത്തനു മലയുടേ കരുത്താണേ
മറ്റൊരുത്തനൊരിടിമിന്നല്‍ കൊടിയാണേ
പൊലിയവനൊരു കരിമ്പുലിയായാല്
ഇളയവനിടയുന്ന കലിയാകും
രാവോരം ചായുവാന്‍ ഒന്നാണേ പൂങ്കുടില്‍
തൂവെട്ടം കണ്ടാലോ തുടരുന്നു കുളമ്പടികള്‍
( മേലേ..)