കര്പ്പൂരതുളസിപ്പന്തല് കരളിന്റെ കളിയരങ്ങില്‍
പവിഴ ചുണ്ടിണയില്‍ പാലാഴി പളുങ്കലകള്
പാലാഴി പളുങ്കലകള് (കര്‍പ്പൂരതുളസി)
ഓമനേ നിന്റെ കണ്ണില്‍ ഓലക്കിളി കൂടു വെച്ചു
താരിളം കവിളിണയില്‍ ചെഞ്ചായം സന്ധ്യ തേച്ചു (ഓമനേ)
പൂങ്കാറ്റിലാടിയാടി നിന്നു നിന്.. അളകങ്ങള്‍ (കര്‍പ്പൂരതുളസി)
വെള്ളിപ്പൂങ്കൊമ്പില് പൊന്നല്ലിപ്പൂ പോലെ നീ വിരിഞ്ഞതും
എന്നുള്ളില്‍ ലാവണ്യ തേന്‍തുള്ളി പോലെ നീ നിറഞ്ഞതും (വെള്ളി)
കണ്ടു ഞാനോമലാളേ ശൃംഗാരരാഗലോലേ
നീയെന്നുമെന്റെയാത്മതാളമായ്...പ്രിയതോഴീ (കര്‍പ്പൂരതുളസി)