Title (Indic)പ്രസീദ ദേവി WorkAngene Oru Avadhikkalathu Year1999 LanguageMalayalam Credits Role Artist Music Johnson Performer KS Chithra Writer Gireesh Puthenchery LyricsMalayalamപ്രസീദ ദേവി പ്രഭാമയീ പ്രണവാകാരസ്വരൂപിണീ നിന്റെ നിരാമയസന്നിധിയിലൊരു നിലവിളക്കിന് തിരിയാവുന്നു ഞാന്‍ പ്രസീദ ദേവി... കുവലയലോചനേ നിന് തിരുനെറ്റിയില്‍ കുങ്കുമമായ് ഞാന്‍ കുതിരുന്നു... അന്നപൂര്‍ണ്ണേശ്വരീ നിന് കാല്‍പ്പൂക്കളില്‍ അഭയവസന്തമായ് മാറുന്നു ഞാന്‍, നിന്റെ ആനന്ദചന്ദനമാകുന്നു ഞാന്‍... (പ്രസീദ) ശുഭകരസാധികേ നിന് വിരല്‍തൊടുമ്പോള്‍ വല്ലകിയായ് ഞാന്‍ പാടുന്നു വേദകലാനിധീ നിന്നടിപണിയാന്‍ വെറുമൊരു തുളസിയായ് മാറുന്നു ഞാന്‍, ദേവി എന്നെന്നുമെന്നെ മറക്കുന്നു ഞാന്‍... (പ്രസീദ) Englishprasīda devi prabhāmayī praṇavāgārasvarūbiṇī ninṟĕ nirāmayasannidhiyilŏru nilaviḽakkin diriyāvunnu ñān prasīda devi... kuvalayalosane nin dirunĕṭriyil kuṅgumamāy ñān kudirunnu... annabūrṇṇeśvarī nin kālppūkkaḽil abhayavasandamāy māṟunnu ñān, ninṟĕ ānandasandanamāgunnu ñān... (prasīda) śubhagarasādhige nin viraldŏḍumboḽ vallagiyāy ñān pāḍunnu vedagalānidhī ninnaḍibaṇiyān vĕṟumŏru tuḽasiyāy māṟunnu ñān, devi ĕnnĕnnumĕnnĕ maṟakkunnu ñān... (prasīda)