അങ്കത്തട്ടുകളുയര്‍ന്ന നാട്
�അങ്കത്തട്ടുകളുയര്‍ന്ന നാട്
ആരോമല്‍ച്ചേകവര്‍ വളര്‍ന്ന നാട്
പടവാള്‍ മുനകൊണ്ട് മലയാളത്തിനു
തൊടുകുറിചാര്‍ത്തിയ കടത്തനാട്
വടക്കന്‍ പാട്ടുകളോടൊന്നിച്ചൊഴുകിയ
വയനാടന്‍ പുഴയുടെയമ്മവീട്
അനുരാഗകഥകളെ കവചങ്ങളണിയിച്ചൊ-
രിതിഹാസസമ്പത്തിന്‍ ജന്മനാട്
അങ്കത്തട്ടുകള്‍.....
ആറ്റും മണമ്മേലെ ഉണ്ണിയാര്‍ച്ച
കൂത്തുകാണാന്‍ പോയൊരുണ്ണിയാര്‍ച്ച
വളയിട്ടകൈകള്‍ കൊണ്ടൂരിയവാളിന്റെ
ഛണഛണനാദം കേട്ടുണര്‍ന്ന നാട്
തച്ചോളിയൊതേനനും പാലാട്ടുകോമനും
കച്ചകളുടുപ്പിച്ച കടത്തനാട്- അങ്ക
ക്കച്ചകളുടുപ്പിച്ച കടത്തനാട്
കൈരളിയഭിമാന കഞ്ചുകം ചാര്‍ത്തുന്ന
കളരിപ്പയറ്റിന്റെ തറവാട്
കടത്തനാട്... കടത്തനാട്...
അങ്കത്തട്ടുകള്‍.....
�aṅgattaṭṭugaḽuyarnna nāṭ
āromalscegavar vaḽarnna nāṭ
paḍavāḽ munagŏṇḍ malayāḽattinu
tŏḍuguṟisārttiya kaḍattanāṭ
vaḍakkan pāṭṭugaḽoḍŏnniccŏḻugiya
vayanāḍan puḻayuḍĕyammavīṭ
anurāgagathagaḽĕ kavasaṅṅaḽaṇiyiccŏ-
ridihāsasambattin janmanāṭ
aṅgattaṭṭugaḽ.....
āṭruṁ maṇammelĕ uṇṇiyārsca
kūttugāṇān poyŏruṇṇiyārsca
vaḽayiṭṭagaigaḽ kŏṇḍūriyavāḽinṟĕ
shaṇachaṇanādaṁ keṭṭuṇarnna nāṭ
taccoḽiyŏdenanuṁ pālāṭṭugomanuṁ
kaccagaḽuḍuppicca kaḍattanāṭ- aṅga
kkaccagaḽuḍuppicca kaḍattanāṭ
kairaḽiyabhimāna kañjugaṁ sārttunna
kaḽarippayaṭrinṟĕ taṟavāṭ
kaḍattanāṭ... kaḍattanāṭ...
aṅgattaṭṭugaḽ.....