Andinilaavinre

അന്തിനിലാവിന്റെ
Year
Language

അന്തിനിലാവിന്റെ തൊട്ടിലിലാടി പഞ്ചമിച്ചന്ദ്രനുറങ്ങി
തോരാത്തൊരുൾമഴക്കാടിന്റെ താരാട്ടിൽ
വാരിളം പൂമുത്തേ നീയുറങ്ങൂ..
എന്റെ താമരപ്പൂമൊട്ടേ നീ ഉറങ്ങൂ...

ചായുറങ്ങുമ്പോൾ മാലാഖക്കുഞ്ഞുങ്ങൾ
ഉണ്ണിക്കിനാവിലേക്കെത്തിനോക്കും
സ്വർഗ്ഗത്തിൽ മാത്രം വിരിയുന്ന പൂവുകൾ
സ്വപ്നത്തിൽ കണ്ടു നീ പുഞ്ചിരിക്കും
നിന്റെ സ്വപ്നത്തിൽ കണ്ടു നീ പുഞ്ചിരിക്കും..
(...അന്തിനിലാവിന്റെ തൊട്ടിലിലാടി പഞ്ചമി ചന്ദ്രനുറങ്ങി)

ഭൂമിയിലെങ്ങും പരക്കും നിലാവിന്റെ
പാൽ നുകർന്നോരോരോ പൂവിനങ്ങൾ
നാളെ പുലരും വെളിച്ചത്തിൻ ചില്ലകൾ
നേരുകളായി വിടർന്നു നിൽക്കും
എന്നും നേരുകളായി വിടർന്നു നിൽക്കും

(...അന്തിനിലാവിന്റെ തൊട്ടിലിലാടി പഞ്ചമിച്ചന്ദ്രനുറങ്ങി)

andinilāvinṟĕ tŏṭṭililāḍi pañjamiccandranuṟaṅṅi
torāttŏruḽmaḻakkāḍinṟĕ tārāṭṭil
vāriḽaṁ pūmutte nīyuṟaṅṅū..
ĕnṟĕ tāmarappūmŏṭṭe nī uṟaṅṅū...

sāyuṟaṅṅumboḽ mālākhakkuññuṅṅaḽ
uṇṇikkināvilekkĕttinokkuṁ
svarggattil mātraṁ viriyunna pūvugaḽ
svapnattil kaṇḍu nī puñjirikkuṁ
ninṟĕ svapnattil kaṇḍu nī puñjirikkuṁ..
(...andinilāvinṟĕ tŏṭṭililāḍi pañjami sandranuṟaṅṅi)

bhūmiyilĕṅṅuṁ parakkuṁ nilāvinṟĕ
pāl nugarnnororo pūvinaṅṅaḽ
nāḽĕ pularuṁ vĕḽiccattin sillagaḽ
nerugaḽāyi viḍarnnu nilkkuṁ
ĕnnuṁ nerugaḽāyi viḍarnnu nilkkuṁ

(...andinilāvinṟĕ tŏṭṭililāḍi pañjamiccandranuṟaṅṅi)