Andimaana koodaaram

അന്തിമാന കൂടാരം
Work
Year
Language

അന്തിമാനക്കൂടാരം പൊൽച്ചിലമ്പിൽ ചാഞ്ചാടും
മിന്നാര പൊന്നുരുക്കി പണ്ടമാക്കുമ്പോൾ
തപ്പു കൊട്ടി പാടാനും തമ്മിലൊന്നായ് കൂടാനും
ചിന്തൂര ചാന്തു പൊട്ടും തൊട്ടു വന്നാട്ടേ
ഓ..ഓ..ഓ..
കുന്നോളം കുളിരുമായ് മഞ്ഞണിഞ്ഞ മലയോരം
കനവുലാവുമീ കറുക നാമ്പു പോൽ ആരെയാരെ തേടി ഞാൻ

ചെല്ലക്കുടമണി മെല്ലെ കിലുകിലെ ഉള്ളിൽ മൂളുമൊരു താളത്തിൽ
മിന്നിപ്പൊലിയുമൊരോമൽക്കനവുകൾ എന്നെ മൂടുമൊരു നേരത്ത്
മാരിമുകിലിൻ കൈകൾ ചാർത്തും മിന്നൽ വളകൾ കിലുങ്ങുമ്പോൾ
പീലി വിടരും മയിലിൻ പിട പോൽ കേളിയാടി ഇടനെഞ്ചിൽ
ആ ….ആ… ആ…
അകന്നേ പോയ് ശരത്കാലം അലിഞ്ഞേ പോയ്
(അന്തിമാനക്കൂടാരം…)

കന്നിക്കതിർമണി കൊത്തി തുരുതുരെ ദൂരെ മായുമൊരു പൈങ്കിളിയായ്
കണ്ണിൽ പലവുരു നിൻ പുഞ്ചിരിയുടെ കാന്തി ചിന്തുമൊരു നേരത്ത്
പാതിമലരിൻ ഇതളിൽ തെളിയും മഞ്ഞുമണിയായ് മാറി നീ
രാവിലുണരും വനചന്ദ്രികയായ് മൂകമുരുകി എന്നുള്ളിൽ
ഓ..ഓ..ഓ.മറഞ്ഞേ പോയ് പഴം പാട്ടും മറന്നേ പോയ്
(അന്തിമാനക്കൂടാരം…)

andimānakkūḍāraṁ pŏlscilambil sāñjāḍuṁ
minnāra pŏnnurukki paṇḍamākkumboḽ
tappu kŏṭṭi pāḍānuṁ tammilŏnnāy kūḍānuṁ
sindūra sāndu pŏṭṭuṁ tŏṭṭu vannāṭṭe
o..o..o..
kunnoḽaṁ kuḽirumāy maññaṇiñña malayoraṁ
kanavulāvumī kaṟuga nāmbu pol ārĕyārĕ teḍi ñān

sĕllakkuḍamaṇi mĕllĕ kilugilĕ uḽḽil mūḽumŏru tāḽattil
minnippŏliyumŏromalkkanavugaḽ ĕnnĕ mūḍumŏru neratt
mārimugilin kaigaḽ sārttuṁ minnal vaḽagaḽ kiluṅṅumboḽ
pīli viḍaruṁ mayilin piḍa pol keḽiyāḍi iḍanĕñjil
ā ….ā… ā…
aganne poy śaratkālaṁ aliññe poy
(andimānakkūḍāraṁ…)

kannikkadirmaṇi kŏtti turudurĕ dūrĕ māyumŏru paiṅgiḽiyāy
kaṇṇil palavuru nin puñjiriyuḍĕ kāndi sindumŏru neratt
pādimalarin idaḽil tĕḽiyuṁ maññumaṇiyāy māṟi nī
rāviluṇaruṁ vanasandrigayāy mūgamurugi ĕnnuḽḽil
o..o..o.maṟaññe poy paḻaṁ pāṭṭuṁ maṟanne poy
(andimānakkūḍāraṁ…)