Anandamaam sakravaalam

അനന്തമാം ചക്രവാളം
Year
Language

അനന്തമാം ചക്രവാളം അതില്‍ അനാഥമാം ശുക്രതാരം (2)
മിഴിനീരോടെ നെടുവീര്‍പ്പോടെ തിരയുവതാരെ
ആരെ നീ തിരയുവതാരെ
അനന്തമാം ചക്രവാളം അതില്‍ അനാഥമാം ശുക്രതാരം

പെറ്റമ്മ നിന്റെ പെറ്റമ്മയെവിടെ
പിതാവിന്നെവിടെ
പ്രിയരാം സഹജരിന്നെവിടെ
നിന്റെ പ്രിയരാം സഹജരിന്നെവിടെ
അനന്തമാം ചക്രവാളം അതില്‍ അനാഥമാം ശുക്രതാരം

പിടയുന്ന പിഞ്ചിളം മനസ്സിന്‍ സ്മരണകള്‍
പ്രതിജ്ഞാ ശബ്ദമായുണരും
നീയൊരു പ്രതികാര രുദ്രനായ് വളരും
പ്രതിയോഗികളുടെ ഗോപുരങ്ങള്‍
ആ പ്രതിധ്വനി കേട്ടാല്‍ നടുങ്ങും
നടുങ്ങും
അനന്തമാം ചക്രവാളം അതില്‍ അനാഥമാം ശുക്രതാരം

സത്യങ്ങള്‍ നിന്‍ തിരുനെറ്റിയില്‍ അണിയും
രക്തസിന്ധൂരത്തിന്‍ തിലകം
സംഹാര ദാഹത്തിന്‍ സങ്കര ഭൂമിയില്‍
നിന്‍ പാഞ്ചജന്യം എന്നുയരും
എന്നുയരും എന്നുയരും

anandamāṁ sakravāḽaṁ adil anāthamāṁ śukradāraṁ (2)
miḻinīroḍĕ nĕḍuvīrppoḍĕ tirayuvadārĕ
ārĕ nī tirayuvadārĕ
anandamāṁ sakravāḽaṁ adil anāthamāṁ śukradāraṁ

pĕṭramma ninṟĕ pĕṭrammayĕviḍĕ
pidāvinnĕviḍĕ
priyarāṁ sahajarinnĕviḍĕ
ninṟĕ priyarāṁ sahajarinnĕviḍĕ
anandamāṁ sakravāḽaṁ adil anāthamāṁ śukradāraṁ

piḍayunna piñjiḽaṁ manassin smaraṇagaḽ
pradijñā śabdamāyuṇaruṁ
nīyŏru pradigāra rudranāy vaḽaruṁ
pradiyogigaḽuḍĕ goburaṅṅaḽ
ā pradidhvani keṭṭāl naḍuṅṅuṁ
naḍuṅṅuṁ
anandamāṁ sakravāḽaṁ adil anāthamāṁ śukradāraṁ

satyaṅṅaḽ nin dirunĕṭriyil aṇiyuṁ
raktasindhūrattin dilagaṁ
saṁhāra dāhattin saṅgara bhūmiyil
nin pāñjajanyaṁ ĕnnuyaruṁ
ĕnnuyaruṁ ĕnnuyaruṁ