Anandamaam agaadhamaam

അനന്തമാം അഗാധമാം
Year
Language

അനന്തമാം അഗാധമാം സജീവസാഗരം
ഓ.. അതീവസുന്ദരം
തുഷാരമേഘചന്ദനം തൊടാന്‍ മറന്ന ഭൂമുഖം
(അനന്തമാം..)

ആ ...ആ...ആ....
മാരിവില്‍ വര്‍ണ്ണങ്ങള്‍ നെയ്യുന്നു
മേടയില്‍ സ്വര്‍ണ്ണങ്ങള്‍ കൊയ്യുന്നു
വെളിച്ചങ്ങളില്‍ നിഴല്‍‌പ്പാടുകള്‍
വെയില്‍പ്പന്തലില്‍ മഴക്കൂടുകള്‍
അറിവുമഴകുമിരുതുലന തളികകളില്‍
ഇളകിയളവു തിരയും
ചെറിയ തലമുറകളിഴുകിയൊഴുകിയൊരു
കവിത വഴിയില്‍ വിരിയും
(അനന്തമാം..)

പാതയില്‍ സ്വപ്നങ്ങള്‍ വില്‍ക്കുന്നു
ഭൂമിയില്‍ സ്വര്‍ഗ്ഗങ്ങള്‍ നില്‍ക്കുന്നു
പരസ്യങ്ങള്‍ തന്‍ രഹസ്യങ്ങളായ്
അയണ്‍‌ചില്ലയില്‍ നിയോണ്‍‌പൂവുകള്‍
മിഴിയില്‍ മിഴിയിടഞ്ഞു മൊഴിയില്‍
മൊഴിയുടഞ്ഞു മനസ്സില്‍ മനസ്സു മലരും
മദനരതികളുടെ അലസഗമനരസ
ലഹരിയിവിടെ നുരയും
(അനന്തമാം..)

anandamāṁ agādhamāṁ sajīvasāgaraṁ
o.. adīvasundaraṁ
tuṣārameghasandanaṁ tŏḍān maṟanna bhūmukhaṁ
(anandamāṁ..)

ā ...ā...ā....
mārivil varṇṇaṅṅaḽ nĕyyunnu
meḍayil svarṇṇaṅṅaḽ kŏyyunnu
vĕḽiccaṅṅaḽil niḻal‌ppāḍugaḽ
vĕyilppandalil maḻakkūḍugaḽ
aṟivumaḻagumirudulana taḽigagaḽil
iḽagiyaḽavu tirayuṁ
sĕṟiya talamuṟagaḽiḻugiyŏḻugiyŏru
kavida vaḻiyil viriyuṁ
(anandamāṁ..)

pādayil svapnaṅṅaḽ vilkkunnu
bhūmiyil svarggaṅṅaḽ nilkkunnu
parasyaṅṅaḽ tan rahasyaṅṅaḽāy
ayaṇ‌sillayil niyoṇ‌pūvugaḽ
miḻiyil miḻiyiḍaññu mŏḻiyil
mŏḻiyuḍaññu manassil manassu malaruṁ
madanaradigaḽuḍĕ alasagamanarasa
lahariyiviḍĕ nurayuṁ
(anandamāṁ..)