Anagha sangalba gaayige

അനഘ സങ്കല്പ ഗായികേ
Work
Year
Language

അനഘ സങ്കല്‍പ ഗായികേ മാനസ
മണി വിപഞ്ചികാ വാദിനീ നിന്നുടെ
മൃദു കരാംഗുല സ്പർശനാലിംഗന
മദ ലഹരിയിലെന്റെ കിനാവുകള്‍

മുഖപടവും മുലക്കച്ചയും മാറ്റി
സുഖദ നർത്തനം ചെയ്യുന്നു ചുറ്റിലും
തരള മാനസ മായാ മരാളിക
തവ മനോഹര ഗാന യമുനയില്‍

സമയ തീരത്തിൽ‍ ബന്ധനമില്ലാതെ
മരണ സാഗരം പൂകുന്ന നാള്‍ വരെ
ഒരു മദാലസ നിർവൃതീ ബിന്ദുവായ്
ഒഴുകുമെങ്കിലോ ഞാന്‍ നിത്യ തൃപ്തനായ്

anagha saṅgalba gāyige mānasa
maṇi vibañjigā vādinī ninnuḍĕ
mṛdu karāṁgula sparśanāliṁgana
mada lahariyilĕnṟĕ kināvugaḽ

mukhabaḍavuṁ mulakkaccayuṁ māṭri
sukhada narttanaṁ sĕyyunnu suṭriluṁ
taraḽa mānasa māyā marāḽiga
tava manohara gāna yamunayil

samaya tīrattil bandhanamillādĕ
maraṇa sāgaraṁ pūgunna nāḽ varĕ
ŏru madālasa nirvṛtī binduvāy
ŏḻugumĕṅgilo ñān nitya tṛptanāy