Title (Indic)പാതിവിടർന്നൊരു WorkAnadha Silpangal Year1971 LanguageMalayalam Credits Role Artist Music RK Sekhar Performer S Janaki Writer Sreekumaran Thampi LyricsMalayalamപാതി വിടർന്നൊരു പാരിജാതം പാഴ്മണ്ണിൽ വീണു പരിമളത്തെന്നൽ പഴിപറഞ്ഞകന്നു പകലൊളി അതിനെ പരിഹസിച്ചു (പാതി) വിധിയുടെ മടിയിൽ... വിധിയുടെ മടിയിൽ വിരഹത്തളിർ പോൽ വീണു കിടന്നാ പുഷ്പം ഹൃദയം കൊണ്ടു പുണർന്നു പൂവിനെ ഒരു പൂജാമലരാക്കി - ദേവൻ ഒരു പൂജാമലരാക്കി (പാതി) പുതു മണമുയരും... പുതു മണമുയരും പുലരി ചിരിച്ചു പൂവിനൊരുക്കീ തൽപ്പം പുളകം കൊണ്ടു പുകഴ്ത്തി പൂവിനെ നിലയറിയാത്തൊരു ലോകം - കരളിൻ കഥ കാണാത്തൊരു ലോകം (പാതി) Englishpādi viḍarnnŏru pārijādaṁ pāḻmaṇṇil vīṇu parimaḽattĕnnal paḻibaṟaññagannu pagalŏḽi adinĕ parihasiccu (pādi) vidhiyuḍĕ maḍiyil... vidhiyuḍĕ maḍiyil virahattaḽir pol vīṇu kiḍannā puṣpaṁ hṛdayaṁ kŏṇḍu puṇarnnu pūvinĕ ŏru pūjāmalarākki - devan ŏru pūjāmalarākki (pādi) pudu maṇamuyaruṁ... pudu maṇamuyaruṁ pulari siriccu pūvinŏrukkī talppaṁ puḽagaṁ kŏṇḍu pugaḻtti pūvinĕ nilayaṟiyāttŏru logaṁ - karaḽin katha kāṇāttŏru logaṁ (pādi)