Title (Indic)ഒരു പൂതരുമോ WorkAnaachadanam Year1969 LanguageMalayalam Credits Role Artist Music G Devarajan Performer P Susheela Writer Vayalar Ramavarma LyricsMalayalamഒരു പൂ... ഒരു പൂ... ഒരു പൂ... തരുമോ തരുമോ ഉദ്യാനപാലകരെ ഹൊയ്... ഒരു പൂ തരുമോ.. വാര്‍മുടിയില്‍ ചൂടാനല്ല വര്ണ്ണപ്പുടവയിലണിയാനല്ല അഭിലാഷത്തിന് പൂപ്പാലികയില്‍ അതിഥി പൂജയ്ക്കല്ലോ (ഒരു പൂ) തെങ്ങിളം ചൊട്ടകള്‍ നിറുകയില്‍ കുത്തി ചിങ്ങനിലാവൊരു നിറപറയൊരുക്കി സ്വപ്നങ്ങളാമരയന്നങ്ങള് നീന്തും സ്വാഗതഗാനതരംഗിണിയൊഴുകി (ഒരു പൂ) സ്വീകരണപ്പന്തലിനുള്ളില് സ്വര്‍ണ്ണ വിളക്കിന് തിരിയുടെ മുമ്പില്‍ അതിഥിയിരിക്കും സിംഹാസനമിതില് അലങ്കരിക്കാനല്ലോ (ഒരു പൂ) Englishŏru pū... ŏru pū... ŏru pū... tarumo tarumo udyānabālagarĕ hŏy... ŏru pū tarumo.. vārmuḍiyil sūḍānalla varṇṇappuḍavayilaṇiyānalla abhilāṣattin pūppāligayil adithi pūjaykkallo (ŏru pū) tĕṅṅiḽaṁ sŏṭṭagaḽ niṟugayil kutti siṅṅanilāvŏru niṟabaṟayŏrukki svapnaṅṅaḽāmarayannaṅṅaḽ nīnduṁ svāgadagānadaraṁgiṇiyŏḻugi (ŏru pū) svīgaraṇappandalinuḽḽil svarṇṇa viḽakkin diriyuḍĕ mumbil adithiyirikkuṁ siṁhāsanamidil alaṅgarikkānallo (ŏru pū)