Title (Indic)ഉദയസൂര്യതിലകം WorkAmrutha Chumbanam Year1979 LanguageMalayalam Credits Role Artist Music G Devarajan Performer KJ Yesudas Writer Yusufali Kecheri LyricsMalayalamഉദയസൂര്യതിലകം ചൂടി ഉഷസ്സു വന്നൂ ഭാവിവധുവിൻ രൂപം തേടി മനസ്സുണർന്നൂ എന്റെ മനസ്സുണർന്നൂ (ഉദയ..) കടമിഴിയിൽ കവിതകൾ വേണം ചൊടിയിണയിൽ പൂവിതൾ വേണം മാദകപ്പൂങ്കവിളിണയിൽ മരന്ദമഞ്ജരി വേണം സ്വന്തമാക്കും ഞാനാ സൗന്ദര്യം സ്വപ്നങ്ങൾ നുള്ളിയുണർത്തും സൗന്ദര്യം (ഉദയസൂര്യ..) കരിമുടിയിൽ മുകിലൊളി വേണം കളമൊഴിയിൽ തേനല വേണം വാരിളം നെറ്റിത്തട്ടിൽ വസന്ത പഞ്ചമി വേണം സ്വന്തമാക്കും ഞാനാ ലാവണ്യം സ്വർഗ്ഗങ്ങൾ പാരിലുയർത്തും ലാവണ്യം (ഉദയ..) Englishudayasūryadilagaṁ sūḍi uṣassu vannū bhāvivadhuvin rūbaṁ teḍi manassuṇarnnū ĕnṟĕ manassuṇarnnū (udaya..) kaḍamiḻiyil kavidagaḽ veṇaṁ sŏḍiyiṇayil pūvidaḽ veṇaṁ mādagappūṅgaviḽiṇayil marandamañjari veṇaṁ svandamākkuṁ ñānā saundaryaṁ svapnaṅṅaḽ nuḽḽiyuṇarttuṁ saundaryaṁ (udayasūrya..) karimuḍiyil mugilŏḽi veṇaṁ kaḽamŏḻiyil tenala veṇaṁ vāriḽaṁ nĕṭrittaṭṭil vasanda pañjami veṇaṁ svandamākkuṁ ñānā lāvaṇyaṁ svarggaṅṅaḽ pāriluyarttuṁ lāvaṇyaṁ (udaya..)