Amme amme malangurattiyamme

അമ്മേ അമ്മേ മലങ്കുറത്തിയമ്മേ
Year
Language

അമ്മേ അമ്മേ മലങ്കുറത്തിയമ്മേ
മലമുകളിലെ ദേവി
മലങ്കുറത്തിയമ്മേ മലമുകളിലെ ദേവി
മനം കനിഞ്ഞിന്നു മുഖം തെളിഞ്ഞിന്നു
വരമരുളുകയമ്മേ
ബലം തരികെന്റെ ദേവി

തകതോം തകതോം

കാടിന്റെ മക്കളേ കാത്തുരക്ഷിക്കുവാന്‍
കാവലുനില്‍ക്കണ കാളി
ദാരികവീരന്റെ ശിരസ്സറുത്തു
ചോരകുടിച്ചോരെന്‍ കാളി
ഭൂമിയെരക്ഷിച്ച ദേവി
കാടുഭരിക്കുമെന്നമ്മേ
മലങ്കുറത്തിയമ്മേ.......

തൈതൈതോം തൈതോം
ഹു ഹാ ഹു ഹാ
ധിം തിനക്കിട തിനക്കിട
തകതകതകതകതക്

ചോരക്കളങ്ങളില്‍ കോമരം തുള്ളുവാന്‍
ഓടിയെത്തുന്നോരെന്‍ തായേ
തുടികൊട്ടിപ്പാടുന്ന പാട്ടിന്റെ ഈണത്തില്‍
പടകളി തുള്ളുന്ന ദേവി
കാട്ടിലെ പെണ്ണിന്റ്റെ മാനം കളയാതെ
കാത്തുരക്ഷിക്കുമെന്നമ്മേ
മലങ്കുറത്തിയമ്മേ........

amme amme malaṅguṟattiyamme
malamugaḽilĕ devi
malaṅguṟattiyamme malamugaḽilĕ devi
manaṁ kaniññinnu mukhaṁ tĕḽiññinnu
varamaruḽugayamme
balaṁ tarigĕnṟĕ devi

tagadoṁ tagadoṁ

kāḍinṟĕ makkaḽe kātturakṣikkuvān
kāvalunilkkaṇa kāḽi
dārigavīranṟĕ śirassaṟuttu
soraguḍiccorĕn kāḽi
bhūmiyĕrakṣicca devi
kāḍubharikkumĕnnamme
malaṅguṟattiyamme.......

taidaidoṁ taidoṁ
hu hā hu hā
dhiṁ tinakkiḍa tinakkiḍa
tagadagadagadagadak

sorakkaḽaṅṅaḽil komaraṁ tuḽḽuvān
oḍiyĕttunnorĕn dāye
tuḍigŏṭṭippāḍunna pāṭṭinṟĕ īṇattil
paḍagaḽi tuḽḽunna devi
kāṭṭilĕ pĕṇṇinṭrĕ mānaṁ kaḽayādĕ
kātturakṣikkumĕnnamme
malaṅguṟattiyamme........