അമ്മേ അമ്മേ നിന്റെ തലോടലില്‍
അണയാത്ത ദുഃഖങ്ങളുണ്ടോ?
ആ പാദുകങ്ങള്‍ക്കും ഉപരിയായ്
ഈ മണ്ണില്‍ അനശ്വര പീഠങ്ങളുണ്ടോ?
അഭിജ്ഞാന പീഠങ്ങളുണ്ടോ?
അമ്മിഞ്ഞപ്പാല്‍ വീണ നാവില്‍ വിടര്‍ന്നാദ്യം
അമ്മേ നിന്‍ നാമപുഷ്പം
കൈവല്യമായെന്നെ തഴുകി
പിന്നെ കൈരളിയായ് വന്നു പുല്‍കി
പ്രകൃതി നിന്‍ മറുതേരല്ലേ
ഈ പ്രപഞ്ചം നീതന്നെയല്ലേ?
അമ്മയില്ലാത്തൊരനാഥകള്‍ക്കൊക്കെയും
അമ്മ വസുന്ധരയല്ലോ
എന്തും സഹിക്കുന്ന ഭൂമി അമ്മ
എല്ലാം മറക്കുന്ന ദേവി
സത്യം നിന്‍ മറുതേരല്ലേ
പരാശക്തിയും നീതന്നെയല്ലേ?