Ammakkili

അമ്മക്കിളി
Year
Language

അമ്മക്കിളിക്കൂടിതില്‍ നന്മക്കിളിക്കൂടിതില്‍
ആരിരാരോ പാടും സ്‌നേഹമായ്.....
ആയിരം രാവുകള്‍ കൂട്ടായ് നില്‍ക്കാം ഞാന്‍
അമ്മക്കിളിക്കൂടിതില്‍ നന്മക്കിളിക്കൂടിതില്‍

കൈവന്ന പുണ്യമായി
നോവുകള്‍ നെഞ്ചോടു ചേര്‍ക്കും
പൂപോലെ പൊന്നുപോലെ
ജീവനോടു ചേര്‍ത്തണയ്‌ക്കും...
പകലിന്റെ കനലേറ്റു വാടാതെ വീഴാതെ
തണലായ് നില്‍ക്കും ഞാന്‍
ഇരുളിന്റെ വിരിമാറില്‍ ഒരു കുഞ്ഞു-
തിരിനാളമുത്തായ് മാറും ഞാന്‍

(അമ്മക്കിളി)

കുളിരുള്ള രാത്രിയില്‍
നീരാളമായ് ചൂടേകി നില്‍ക്കും
തേടുന്ന തേന്‍‌കിനാവില്‍
ഇന്ദ്രനീലപ്പീലി നല്‍കും
ആരെന്നുമെന്തെന്നും അറിയാതെ-
യറിയാതെ താനേ ഉറങ്ങുമ്പോള്‍
പുലര്‍കാലസൂര്യന്റെ പൊന്‍‌പീലി-
കൊണ്ടെന്നും തഴുകിയുണര്‍ത്തും ഞാന്‍

(അമ്മക്കിളി)

ammakkiḽikkūḍidil nanmakkiḽikkūḍidil
ārirāro pāḍuṁ s‌nehamāy.....
āyiraṁ rāvugaḽ kūṭṭāy nilkkāṁ ñān
ammakkiḽikkūḍidil nanmakkiḽikkūḍidil

kaivanna puṇyamāyi
novugaḽ nĕñjoḍu serkkuṁ
pūbolĕ pŏnnubolĕ
jīvanoḍu serttaṇay‌kkuṁ...
pagalinṟĕ kanaleṭru vāḍādĕ vīḻādĕ
taṇalāy nilkkuṁ ñān
iruḽinṟĕ virimāṟil ŏru kuññu-
tirināḽamuttāy māṟuṁ ñān

(ammakkiḽi)

kuḽiruḽḽa rātriyil
nīrāḽamāy sūḍegi nilkkuṁ
teḍunna ten‌kināvil
indranīlappīli nalguṁ
ārĕnnumĕndĕnnuṁ aṟiyādĕ-
yaṟiyādĕ tāne uṟaṅṅumboḽ
pulargālasūryanṟĕ pŏn‌pīli-
kŏṇḍĕnnuṁ taḻugiyuṇarttuṁ ñān

(ammakkiḽi)