Ammadan

അമ്മതൻ
Work
Year
Language

അമ്മതൻ മാറിൽ മുഖം ചേർത്തുറങ്ങുമ്പോൾ
ആരോമലാരെ പേടിക്കാൻ
പൂർണ്ണിമപൂന്തിങ്കൾ പൂവാരിയെറിയുമ്പോൾ
പൂമകളാരെ പേടിക്കാൻ
(അമ്മതൻ.....)

താലോലം പൈങ്കിളി താലവനക്കിളി
അരുമക്കിളിയെ പുണർന്നുറങ്ങി
തട്ടും കേൾക്കാതെ ഞെട്ടിവിറയ്ക്കാതെ
തളിരിലവിരിയും പുതച്ചുറങ്ങി
കാറ്റു വന്നിട്ടും കുളിർ തന്നു പോയിട്ടും
കന്മണി മാത്രം ഉറങ്ങിയില്ലേ
(അമ്മതൻ......)

പൂവിടും സ്വപ്നത്തിൻ പൊന്നമ്പലത്തിലെ
പൂജാമുറിയിൽ കടന്നിരിക്കൂ
പാട്ടിൻ താളത്തിൽ പരിമളധാരയിൽ
പവിഴപ്പൊൻകടവും കടന്നുപോകും
പേടി മാറ്റുവാൻ പുതുവെട്ടം പുതയ്ക്കുവാൻ
പേടമാൻ കുഞ്ഞേ ഉറങ്ങൂ നീ
(അമ്മതൻ......)

ammadan māṟil mukhaṁ serttuṟaṅṅumboḽ
āromalārĕ peḍikkān
pūrṇṇimabūndiṅgaḽ pūvāriyĕṟiyumboḽ
pūmagaḽārĕ peḍikkān
(ammadan.....)

tālolaṁ paiṅgiḽi tālavanakkiḽi
arumakkiḽiyĕ puṇarnnuṟaṅṅi
taṭṭuṁ keḽkkādĕ ñĕṭṭiviṟaykkādĕ
taḽirilaviriyuṁ pudaccuṟaṅṅi
kāṭru vanniṭṭuṁ kuḽir tannu poyiṭṭuṁ
kanmaṇi mātraṁ uṟaṅṅiyille
(ammadan......)

pūviḍuṁ svapnattin pŏnnambalattilĕ
pūjāmuṟiyil kaḍannirikkū
pāṭṭin dāḽattil parimaḽadhārayil
paviḻappŏnkaḍavuṁ kaḍannuboguṁ
peḍi māṭruvān puduvĕṭṭaṁ pudaykkuvān
peḍamān kuññe uṟaṅṅū nī
(ammadan......)