Amma malakkaarin [M]

അമ്മ മഴക്കാറിന്‌ [M]
Work
Year
Language

അമ്മ മഴക്കാറിനു കണ്‍ നിറഞ്ഞു ആ
കണ്ണീരില്‍ ഞാന്‍ നനഞ്ഞു
കന്നിവെയില്‍ പാടത്തു കനലെരിഞ്ഞു
ആ മണ്‍കൂടില്‍ ഞാന്‍ പിടഞ്ഞു
മണല്‍ മായ്ക്കും ഈ കാല്‍പ്പാടുകള്‍
തേടി നടന്നൊരു ജപസന്ധ്യേ
(അമ്മ മഴക്കാറിനു) ....

പാര്‍വ്വണങ്ങള്‍ പടിവാതില്‍ ചാരുമൊരു
മനസ്സിന്‍ നടവഴിയില്‍
രാത്രിനേരമൊരു യാത്രപോയ
നിഴലെവിടെ വിളികേള്‍ക്കാന്‍
അമ്മേ സ്വയമെരിയാന്‍ ഒരു മന്ത്രദീക്ഷ തരുമോ
(അമ്മ മഴക്കാറിനു).......

നീ പകര്‍ന്ന നറുപാല്‍ തുളുമ്പുമൊരു
മൊഴിതന്‍ ചെറുചിമിഴില്‍
പാതിപാടും ഒരു പാട്ടുപോലെ അതിലലിയാന്‍ കൊതിയല്ലേ
അമ്മേ ഇനി ഉണരാനൊരു സ്നേഹഗാഥ തരുമോ
(അമ്മ മഴക്കാറിനു)......

amma maḻakkāṟinu kaṇ niṟaññu ā
kaṇṇīril ñān nanaññu
kannivĕyil pāḍattu kanalĕriññu
ā maṇgūḍil ñān piḍaññu
maṇal māykkuṁ ī kālppāḍugaḽ
teḍi naḍannŏru jabasandhye
(amma maḻakkāṟinu) ....

pārvvaṇaṅṅaḽ paḍivādil sārumŏru
manassin naḍavaḻiyil
rātrineramŏru yātraboya
niḻalĕviḍĕ viḽigeḽkkān
amme svayamĕriyān ŏru mandradīkṣa tarumo
(amma maḻakkāṟinu).......

nī pagarnna naṟubāl tuḽumbumŏru
mŏḻidan sĕṟusimiḻil
pādibāḍuṁ ŏru pāṭṭubolĕ adilaliyān kŏdiyalle
amme ini uṇarānŏru snehagātha tarumo
(amma maḻakkāṟinu)......