Amma malakkaarin [F]

അമ്മ മഴക്കാറിന്‌ [F]
Work
Year
Language

അമ്മ മഴക്കാറിനു കൺ നിറഞ്ഞു
ആ കണ്ണീരിൽ ഞാൻ നനഞ്ഞു.

കന്നിവെയിൽ പാടത്തു് കനലെരിഞ്ഞു
ആ മൺകൂടിൽ ഞാൻ പിടഞ്ഞു.
മണൽ മായ്ക്കുമീ കാല്പാടുകൾ
തേടി നടന്നൊരു ജപ സന്ധ്യേ
(അമ്മ മഴക്കാറിനു...)

പാർവ്വണങ്ങൾ പടിവാതിൽ ചാരുമൊരു
മനസ്സിൻ നടവഴിയിൽ
രാത്രി നേരമൊരു യാത്ര പോയ
നിഴലെവിടെ വിളി കേൾക്കാൻ
അമ്മേ..സ്വയമെരിയാൻ
ഒരു മന്ത്ര ദീക്ഷ തരുമോ
(അമ്മ മഴക്കാറിനു...)

നീ പകർന്ന നറുപാൽ തുളുമ്പുമൊരു
മൊഴിതൻ ചെറു ചിമിഴിൽ
പാതി പാടുമൊരു പാട്ടു പോലെ
അതിലലിയാൻ കൊതിയില്ലേ
അമ്മേ..ഇനിയുണരാനൊരു
സ്നേഹ ഗാഥ തരുമോ

അമ്മ മഴക്കാറിനു കൺ നിറഞ്ഞു
ആ കണ്ണീരിൽ ഞാൻ നനഞ്ഞു.

കന്നിവെയിൽ പാടത്തു് കനലെരിഞ്ഞു
ആ മൺകൂടിൽ ഞാൻ പിടഞ്ഞു.
മണൽ മായ്ക്കുമീ കാല്പാടുകൾ
തേടി നടന്നൊരു ജപ സന്ധ്യേ

amma maḻakkāṟinu kaṇ niṟaññu
ā kaṇṇīril ñān nanaññu.

kannivĕyil pāḍattu് kanalĕriññu
ā maṇgūḍil ñān piḍaññu.
maṇal māykkumī kālbāḍugaḽ
teḍi naḍannŏru jaba sandhye
(amma maḻakkāṟinu...)

pārvvaṇaṅṅaḽ paḍivādil sārumŏru
manassin naḍavaḻiyil
rātri neramŏru yātra poya
niḻalĕviḍĕ viḽi keḽkkān
amme..svayamĕriyān
ŏru mandra dīkṣa tarumo
(amma maḻakkāṟinu...)

nī pagarnna naṟubāl tuḽumbumŏru
mŏḻidan sĕṟu simiḻil
pādi pāḍumŏru pāṭṭu polĕ
adilaliyān kŏdiyille
amme..iniyuṇarānŏru
sneha gātha tarumo

amma maḻakkāṟinu kaṇ niṟaññu
ā kaṇṇīril ñān nanaññu.

kannivĕyil pāḍattu് kanalĕriññu
ā maṇgūḍil ñān piḍaññu.
maṇal māykkumī kālbāḍugaḽ
teḍi naḍannŏru jaba sandhye