അമ്മാ.. പെറ്റമ്മാ..
നമ്മുടെ തറവാട്ടമ്മാ.. നമ്മുടെ തറവാട്ടമ്മാ (അമ്മാ)
അമ്മയ്ക്കു മക്കള്‍ പതിനാല് അവര്‍-
ക്കാചാരങ്ങള് പതിനാല് (അമ്മയ്ക്കു)
അമ്മയെ കണ്ടാല്‍ അറിയാത്ത മക്കള്‍
അകന്നുപോയീ തങ്ങളില്‍
അകന്നുപോയീ തങ്ങളില്‍ (അമ്മാ)
ഗംഗാ യമുനാ ഗോദാവരീ
പമ്പാ കൃഷ്ണാ കാവേരീ (ഗംഗാ)
അവര്‍ ഒരമ്മപെറ്റു വളര്‍ത്തിയ നദികള്‍
ഒരിക്കലും കാണാത്ത സഖികള്‍
ഒരിക്കലും കാണാത്ത സഖികള്‍ (അമ്മാ)
അമ്മയും മക്കളും ഒരുമിച്ചു ചേരാന്‍
ഒരൊറ്റ വീടായ് തീരാന്‍
ഒരേ സ്വരത്തില്‍ പാടുക നമ്മള്
ഒരു നവഭാരത ഗാനം
ഒരു നവഭാരത ഗാനം (അമ്മാ)