Ambilikkunnatt

അമ്പിളിക്കുന്നത്ത്‌
Year
Language

അമ്പിളികുന്നത്താണേ നമ്മടെ പെമ്പളവീട്
കലപില പെമ്പളവീട് അവടെ.. സൊകവാണേ
കാലത്തമ്മ കഞ്ഞിതരുന്നതു ചാമക്കഞ്ഞി – കളപള ചാമക്കഞ്ഞി
ആകഞ്ഞിയാണേൽ കൊളമാണേ
കുട്ടകത്തിൽ.. അതൊരു കുട്ടകത്തിൽ
അതിലെറങ്ങി മുങ്ങിതപ്പ്യാൽ ഒരു വറ്റും കാണുകേല (അമ്പിളി)
വൈയ്യിട്ടമ്മ കാപ്പിതരുന്നതു കട്ടൻകാപ്പി.. കറുകറെ കട്ടൻകാപ്പി
ഒരു ചെമ്പുകലത്തിൽ… കടുകടെ കട്ടൻകാപ്പി
അതിന്നുചക്കരവേണേൽ ചന്തേൽ പോണം ക്ലാരപ്പെണ്ണേ (അമ്പിളി)

കോഴിക്കുബാധക്കു തീയ്ക്കു പോയപ്പോൾ
നത്തുകടിച്ചെന്റെ കൈയ്യൊടിഞ്ഞേ.. (ഒഴിഞ്ഞ)
കാലുകടഞ്ഞെന്റെ വീട്ടി വന്നപ്പൊ
പൂച്ചക്കുഞ്ഞിനു ചോറുകൊടുത്തപ്പൊ (കാലുകടഞ്ഞെന്റെ)
കൈനിവർന്നേ എന്റെ കൈനിവർന്നേ (കൈനിവർന്നേ)

എന്തൊരാശ്ചര്യമേ ഏന്തയാർ തോട്ടം തന്നിൽ
നെടുനീളെ റോഡുകൾ… നിരനിരയായ് കെട്ടിടങ്ങൾ..
പുറകിൽ കക്കൂസ്..

സർപ്പിടി സിർപ്പിടി വേലിക്കു പാത്താൻ
പായുടെ വലുപ്പം പതിനാറാനക്കു
സങ്കിടി സിങ്കിടി അന്നാപൊന്നാ
കൂട്ടം കൂടി രാജാമകനേ വെട്ടി കുത്തി
പടവാസ്…. പടവാസ്

പിക്കിടി പിക്കിടപോടീ കളബാധി ഭർത്താവാരാൺടീ (പിക്കിടി)
പോപ്പല്ലോ ടുട്രിയിന്മേൽ പാട്ടൊന്നു കേൾക്കുവിൻ
പണിയരുതേവിടു മലമുകളിൽ (പോപ്പല്ലോ)
എടുത്തപ്പം പാവക്ക അരിഞ്ഞപ്പം കോവക്ക
ചട്ടിയിലിട്ടപ്പം കൊത്തച്ചക്ക (എടുത്തപ്പം)
ആടിമാലീസേ കോടിവൈലസേ ആടിമാലീസേ ഏ…
ആടിമാലീസേ കോടിവൈലസേ ആടിമാലീസേ
ഞാറുകുത്തെടി വെള്ളംതേവടി
കളപറിക്കെടി വളമെറക്കടി
വാളെടുക്കടി കതിരുകൊയ്യടി
കറ്റകെട്ടടി ചൊമചൊമക്കെടി
പറനെറക്കടി തുള്ളിച്ചാടെടി
മെച്ചമൊടുപായുന്നൊരു കച്ചവടക്കപ്പൽ
കൊച്ചീലെത്ത്യഥ നങ്കൂരമിട്ടു
കടലാസു കണ്ണാടി റിസ്ക്കിട്ടു ചിമ്മിനി
ഉടനേസു പഞ്ചാരശീലത്തരങ്ങൾ
കത്തിമണി പിഞ്ഞാണി യന്ത്രങ്ങൾ റിസ്കി
കത്തുന്ന തീപ്പെട്ടി മണ്ണെണ്ണമന്മോ
മേരിമഹാറാണിയോടു ജോർജുതിരുമേനി
മേവുന്ന ലണ്ടനിതാചിയേഴ്സു വിളിപ്പു (മേരിമഹാറാണി) (അമ്പിളി)

ambiḽigunnattāṇe nammaḍĕ pĕmbaḽavīṭ
kalabila pĕmbaḽavīṭ avaḍĕ.. sŏgavāṇe
kālattamma kaññidarunnadu sāmakkaññi – kaḽabaḽa sāmakkaññi
āgaññiyāṇel kŏḽamāṇe
kuṭṭagattil.. adŏru kuṭṭagattil
adilĕṟaṅṅi muṅṅidappyāl ŏru vaṭruṁ kāṇugela (ambiḽi)
vaiyyiṭṭamma kāppidarunnadu kaṭṭankāppi.. kaṟugaṟĕ kaṭṭankāppi
ŏru sĕmbugalattil… kaḍugaḍĕ kaṭṭankāppi
adinnusakkaraveṇel sandel poṇaṁ klārappĕṇṇe (ambiḽi)

koḻikkubādhakku tīykku poyappoḽ
nattugaḍiccĕnṟĕ kaiyyŏḍiññe.. (ŏḻiñña)
kālugaḍaññĕnṟĕ vīṭṭi vannappŏ
pūccakkuññinu soṟugŏḍuttappŏ (kālugaḍaññĕnṟĕ)
kainivarnne ĕnṟĕ kainivarnne (kainivarnne)

ĕndŏrāścaryame endayār toṭṭaṁ tannil
nĕḍunīḽĕ ṟoḍugaḽ… niranirayāy kĕṭṭiḍaṅṅaḽ..
puṟagil kakkūs..

sarppiḍi sirppiḍi velikku pāttān
pāyuḍĕ valuppaṁ padināṟānakku
saṅgiḍi siṅgiḍi annābŏnnā
kūṭṭaṁ kūḍi rājāmagane vĕṭṭi kutti
paḍavās…. paḍavās

pikkiḍi pikkiḍaboḍī kaḽabādhi bharttāvārāṇḍī (pikkiḍi)
poppallo ṭuṭriyinmel pāṭṭŏnnu keḽkkuvin
paṇiyarudeviḍu malamugaḽil (poppallo)
ĕḍuttappaṁ pāvakka ariññappaṁ kovakka
saṭṭiyiliṭṭappaṁ kŏttaccakka (ĕḍuttappaṁ)
āḍimālīse koḍivailase āḍimālīse e…
āḍimālīse koḍivailase āḍimālīse
ñāṟuguttĕḍi vĕḽḽaṁtevaḍi
kaḽabaṟikkĕḍi vaḽamĕṟakkaḍi
vāḽĕḍukkaḍi kadirugŏyyaḍi
kaṭragĕṭṭaḍi sŏmasŏmakkĕḍi
paṟanĕṟakkaḍi tuḽḽiccāḍĕḍi
mĕccamŏḍubāyunnŏru kaccavaḍakkappal
kŏccīlĕttyatha naṅgūramiṭṭu
kaḍalāsu kaṇṇāḍi ṟiskkiṭṭu simmini
uḍanesu pañjāraśīlattaraṅṅaḽ
kattimaṇi piññāṇi yandraṅṅaḽ ṟiski
kattunna tīppĕṭṭi maṇṇĕṇṇamanmo
merimahāṟāṇiyoḍu jorjudirumeni
mevunna laṇḍanidāsiyeḻsu viḽippu (merimahāṟāṇi) (ambiḽi)