Allittaamara miliyaale

അല്ലിത്താമര മിഴിയാളേ
Work
Year
Language

അല്ലിത്താമര മിഴിയാളേ എന്‍
പുള്ളിപ്പൂങ്കുയില്‍ മൊഴിയാളേ
മുത്തേ നിന്നുടെ ചുണ്ടത്താരീ
മുന്തിരി വിളയിച്ചു പുത്തന്‍
മുന്തിരി വിളയിച്ചു?

കടലിന്‍ നീലിമ മുഴുവനിതെങ്ങനെ
കടമിഴിയിതളിലൊതുങ്ങി? നിന്‍
കടമിഴിയിതളിലൊതുങ്ങി?
പുതുമഴവില്ലിന്‍ വളരൊളി എങ്ങനെ
പൂങ്കവിളിണയിലിണങ്ങി നിന്‍
പൂങ്കവിളിണയിലിണങ്ങി?

പാലും തേനും കനിയുന്നു സഖി
പവിഴച്ചുണ്ടുകള്‍ വിടരുമ്പോള്‍ നിന്‍
പവിഴച്ചുണ്ടുകള്‍ വിടരുമ്പോള്‍ ‍
അടിമുടി പുളകം വിരിയുന്നു സഖി
അരികില്‍ നിന്നെക്കാണുമ്പോള്‍ എന്‍ ‍
അരികില്‍ നിന്നെക്കാണുമ്പോള്‍

allittāmara miḻiyāḽe ĕn
puḽḽippūṅguyil mŏḻiyāḽe
mutte ninnuḍĕ suṇḍattārī
mundiri viḽayiccu puttan
mundiri viḽayiccu?

kaḍalin nīlima muḻuvanidĕṅṅanĕ
kaḍamiḻiyidaḽilŏduṅṅi? nin
kaḍamiḻiyidaḽilŏduṅṅi?
pudumaḻavillin vaḽarŏḽi ĕṅṅanĕ
pūṅgaviḽiṇayiliṇaṅṅi nin
pūṅgaviḽiṇayiliṇaṅṅi?

pāluṁ tenuṁ kaniyunnu sakhi
paviḻaccuṇḍugaḽ viḍarumboḽ nin
paviḻaccuṇḍugaḽ viḍarumboḽ
aḍimuḍi puḽagaṁ viriyunnu sakhi
arigil ninnĕkkāṇumboḽ ĕn
arigil ninnĕkkāṇumboḽ