തങ്കക്കളഭകുങ്കുമം മാഞ്ഞു
പൊങ്കല്‍ പുലരിത്തുമ്പിയും വീണു
പവിഴനൂല്ത്താലി കോര്‍ക്കും
കനവുലാവുന്ന രാവില്‍
തെങ്കാശി മേഘം കണ്ണീരു പെയ്യും
മണമകള്‍ കിളിക്കുരുന്നിടറിയിടറി ദൂരെ
മൌന തീരവും തേടിടും
കാര്വേണിയായ് അലതല്ലിയൊഴുകുന്നു
കണ്‍കോണിലെ ശോകം
ഇരുള് മൂടുന്നൊരുള്ളിന്നുള്ളില്
നിഴലിരമ്പുന്ന നേരം
അകനിലാവ് പോലെന്നില്‍
കുളിര് തലോടുമോ കാലം
സ്നേഹം പൊതിഞ്ഞൊരീ നെഞ്ചില്‍
സഫലമന്ത്രങ്ങള് തേടാന്‍
(തങ്ക )