അക്കം പക്കം കാറ്റിൽ കുപ്പിവള കിലുക്കം
മേഘപ്പെണ്ണിൻ കയ്യിൽ വിണ്ണിൻ പാല്പാത്രം
ചുറ്റും ചൂളമിടും വണ്ടേ നിനക്കെന്തിനു പാൽമധുരം
പൊന്നേ ഞാൻ കരിവണ്ടല്ലാ പല പൂവുകൾ തേടൂല
ഞാനൊരു പാവമാം പെൺ കൊടി
സ്വപ്നം കണ്ടു നടക്കാൻ ഒക്കില്ലല്ലോ
ഓ.ഹോ ഹോ...ഓ..ഹോ ഹോ
(അക്കം പക്കം...)
കുറുമൊഴിമുല്ലമാല കോർത്തു വന്ന പെണ്ണേ
നീയെൻ പൊൻ കിനാവിൻ വർണ്ണചിത്രമല്ലോ
നിറമെഴും ഓർമ്മ തന്നു പോയിടും ത്രിസന്ധ്യേ
നീയെൻ മാനസത്തിൽ സ്വർണ്ണ വീചിയല്ലോ
മുത്തണിത്തുമ്പോ എൻ പൂവണിക്കൊമ്പോ
ഓമനപ്പാട്ടോ എൻ ജീവിതക്കൂട്ടോ
നമ്മൾ ഒഴുകിയൊഴുകി ഒന്നു ചേരും സംഗമക്കടവിൽ ഒരുനാൾ
(അക്കം പക്കം...)
നിറപറ നിറനാഴി നെയ് വിളക്കിൻ കാന്തി
നീയെൻ ജീവിതത്തിൽ കൂട്ടു പോരുമല്ലോ
കതിരൊളി കളമേളം നീ വരുന്ന നേരം
അന്നെൻ കൈ പിടിച്ചു കൊണ്ടു പോകുമല്ലോ
മുന്തിരിച്ചുണ്ടോ ഓഹോ ഇതു ചക്കരത്തുണ്ടോ ഓഹോ
ഇക്കിളിക്കാറ്റോ ഇതു മഞ്ഞിതൾ ചാറ്റോ
നാം ഉരുകിയുരുകി ഒന്നു ചേരും സംഗമക്കടവിൽ ഒരുനാൾ
ഓ...ഓ..ഓ...
(അക്കം പക്കം...)