ഉം... ഉം... ഉം... ഉം... ഉം... ഉം...
ലലലാലാ ലലലാലാ ലലലാലാ...
നീ അകലെ നീ അകലെ എന്നോമല്‍ സ്വപ്നമേ
കുളിരമ്പിളീ പൊന്നമ്പിളീ
കുളിരമ്പിളീ പൊന്നമ്പിളീ എന്‍ മനസ്സോ നിന്നരികെ
നീ അകലെ നീ അകലെ എന്നോമല്‍ സ്വപ്നമേ
പൂമാനം മഞ്ഞു പെയ്തു താഴ്വാരം കുളിരു നെയ്തു
പൂന്തെന്നല്‍ പാട്ടു പാടി പൊന്മാനേ പേടമാനേ...
(പൂമാനം മഞ്ഞുപെയ്തു....)
താരകനിരയോ നീയെഴുതീടും സന്ദേശവാക്യങ്ങളോ
കാതരമുകിലോ നിന് കുറിമാനം നല്‍കും ദൂതനോ
നീ അകലെ നീ അകലെ എന്നോമല്‍ സ്വപ്നമേ
കാണാതെ കണ്ടു നിന്നെ കേള്‍ക്കാതെ കേട്ടു നിന്നെ
പുല്കാതെ പുല്കി നിന്നെ പൊന്മാനേ പേടമാനേ...
(കാണാതെ കണ്ടു.....)
എന്നുടെ ഹൃദയം നിന് പ്രിയസദനം നീയെന്നും ഈ കൈകളില്‍
നീയറിയാതെ ഞാനറിയുന്നൂ നീയെന്‍ കണ്മണി
(നീ അകലെ......)