ഞാനൊരു ധോബി അലക്കു ജോലി
ഈ നാട്ടുകാരുടെ വിഴുപ്പു മുഴുവൻ കെട്ടി ചുമലിൽത്താങ്ങി
ആ മുഷിഞ്ഞ തുണിയിലെ അഴുക്കു മുഴുവൻ പുഴയിൽ കഴുകിയുലുമ്പി
ആവി പുഴുങ്ങി കഞ്ഞി പിഴിഞ്ഞ്
നീലം മുക്കി ഉണക്കിയെടുക്കും
ഞാനൊരു ധോബി അലക്കു ജോലി
ഇതേതോ കേസില്ലാ വക്കീലിന്റെ കോട്ടാണല്ലോ
നിറം കറുപ്പായതു കൊണ്ട് അഴുക്കും അറിയില്ല
ആ...ഈ വക്കീലിന്റെ കോട്ടിനകത്തൊരു വക്കാലത്തും ഫീസും
ആ ഡ്രിൽ മാഷ്ടെ കീശക്കുള്ളിൽ ഫുട് ബോൾ പാസും വിസിലും
ഈ വക്കീലിന്റെ കോട്ടിനകത്തൊരു വക്കാലത്തും ഫീസും
ആ ഡ്രിൽ മാഷ്ടെ കീശക്കുള്ളിൽ ഫുട് ബോൾ പാസും വിസിലും
വിദ്യാർഥികളുടെ യൂണിഫോമിൽ പ്രേമലേഖന മാല
എന്റെ യൂണിഫോമേ ഇവരു വിദ്യാർഥികളോ അതോ പ്രേമാർഥികളോ..
നഴ്സുമാരുടെ വെളുത്ത ഏപ്രൺ
ഇതാണു സേവനശീല
കുപ്പായം പോലീസിന്റെ കുപ്പായം
ആളെ മെരട്ടി വീഴ്ത്തും കോപ്രായം
മുണ്ട്...ടടംടിംഗ്
ഷർട്ട് ടാടിംഗ്
ബ്രാ..
ഇതു സാധാരണ ബ്രായല്ല കോബ്രാ
ഞാനൊരു ധോബി അലക്കു ജോലി
പോസ്റ്റ്മാന്റെ പാന്റിനുള്ളിൽ നാട്ടുകാരുടെ എം ഒ
ആരടെ ആണോ എന്തോ ആ..
പോക്കരുക്കാക്കാന്റെ ചെപ്പിനുള്ളിൽ മൂട്ട
ഹും മുശിയെന്റമ്മോ
തൊഴിലാളികളുടെ കോട്ടൻ ബനിയനു വിയർപ്പ് പറ്റിയ നാറ്റം
മുതലാളികളുടെ ഫോറിൻ സൂട്ടിനു പണക്കൊഴുപ്പിനൂറ്റം
ആഫാറം ശിപായിമാരുടെ ആഫാറം
കൂടെ പെൻഷൻ പറ്റിയ കൗപീനം
നിക്കർ കർ കർ
ജമ്പർ ഢിംഗ് ഢിങ്
ഡ്രാ...ഡ്രാ...ഡ്രാ...
ഞാനൊരു ധോബി അലക്കു ജോലി
പറച്ചി പെറ്റൊരു പന്തിരു ജാതിയിൽ ഒരുത്തനാണീ രജകൻ
ഈ അലക്കുകാരനും അലക്കു കല്ലിനും അയിത്തമില്ലീ മണ്ണിൽ
കുടിലിനകത്തും കോവിലകത്തും (2)
കൊട്ടിപ്പാടി സേവ നടത്തും
ഞാനൊരു ധോബി അലക്കു ജോലി