അകലും കിനാവിന്റെ തേനല്ലിയോ
പൊലിയും പകൽപ്പൂവിൻ ഇതളാകയോ
വല്ലം വല്ലമായി മൂടിയെൻ
കടിഞ്ഞൂൽ മോഹങ്ങളേ... ഓ...
മോഹവീണയിൽ വിരലു പാകവേ
ഉണർത്താകെ ഗദ്ഗദങ്ങളോ (മോഹ)
മയിൽപ്പീലി കുഞ്ഞൊലിച്ച മനസ്സിൻ അകങ്ങളിൽ(2)
മിഴി നീരുറഞ്ഞു തൂവലാകെ നനഞ്ഞു പോയ് (അകലും)
മച്ചകങ്ങളിൽ മാടത്ത പാടിയോ
താലോലം താരാട്ടിയോ (മച്ചകങ്ങളിൽ)
തനിയെ ഉണർന്നിരിക്കും താരകങ്ങളിൽ(2)
മിന്നുന്നതോ നിൻ വളപ്പൊട്ടുകൾ (അകലും)
agaluṁ kināvinṟĕ tenalliyo
pŏliyuṁ pagalppūvin idaḽāgayo
vallaṁ vallamāyi mūḍiyĕn
kaḍiññūl mohaṅṅaḽe... o...
mohavīṇayil viralu pāgave
uṇarttāgĕ gadgadaṅṅaḽo (moha)
mayilppīli kuññŏlicca manassin agaṅṅaḽil(2)
miḻi nīruṟaññu tūvalāgĕ nanaññu poy (agaluṁ)
maccagaṅṅaḽil māḍatta pāḍiyo
tālolaṁ tārāṭṭiyo (maccagaṅṅaḽil)
taniyĕ uṇarnnirikkuṁ tāragaṅṅaḽil(2)
minnunnado nin vaḽappŏṭṭugaḽ (agaluṁ)